Breaking News

Trending right now:
Description
 
Dec 06, 2013

റിഥം ഓഫ്‌ ഡാളസ്‌ വാര്‍ഷികം ഡിസംബര്‍ എട്ടിന്‌

image ഡാളസ്‌: ഡാളസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ നാലാമത്‌ വാര്‍ഷികം വിവിധ കലാപരിപാടികളോടെ ഡിസംബര്‍ എട്ട്‌്‌ ഞായറാഴ്‌ച ആഘോഷിക്കുന്നു.

വൈകിട്ട്‌ 5.30-ന്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ചിലുള്ള സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തിലാണ്‌ ആഘോഷങ്ങള്‍ അരങ്ങേറുക. റിഥം ഓഫ്‌ ഡാളസിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ശാസ്‌ത്രീയ നൃത്തം, അര്‍ദ്ധശാസ്‌ത്രീയ നൃത്തം, നാടോടി നൃത്തം, സിനിമാറ്റിക്‌, ബോളിവുഡ്‌, വെസ്റ്റേണ്‍, ഹിപ്‌-ഹാപ്‌ കൂടാതെ കര്‍ണ്ണാടിക്‌ മ്യൂസിക്‌, പിയാനോ എന്നിവയും സിനിമാഗാനങ്ങളും അരങ്ങേറുന്നു.

റിഥം ഓഫ്‌ ഡാളസ്‌ വാര്‍ഷിക ഷോയിലേക്കും ആഘോഷപരിപാടികളിലേക്കും എല്ലാവരേയും ഡാന്‍സ്‌ സ്‌കൂളിന്റെ മാനേജിംഗ്‌ ഡയറക്‌ടറായ ഷൈനി ഫിലിപ്പും സംഘാടകരും ഏവരേയും സ്വാഗതം ചെയ്‌തു.

ഭരതനാട്യം, ക്ലാസിക്കല്‍, സെമിക്ലാസിക്കല്‍, ഫോക്ക്‌, ബോളിവുഡ്‌, ഹിപ്‌-ഹോപ്‌, കര്‍ണ്ണാടിക്‌ മ്യൂസിക്‌, പിയാനോ ക്ലാസുകള്‍ എന്നിവയില്‍ റിഥം ഓഫ്‌ ഡാളസ്‌ ക്ലാസുകള്‍ എടുക്കുന്നുണ്ട്‌.

Foe more details, contact

ഷൈനി ഫിലിപ്പ്‌ (214 223 7529),
Email:philipshiny@yahoo.com, web: www.seventone.net