Breaking News

Trending right now:
Description
 
Dec 06, 2013

സാംസങ്‌ ഗാലക്‌സി എസ്‌ ഡുവോസ്‌ 2 -ല്‍ മലയാളമടക്കം 10 ഇന്ത്യന്‍ ഭാഷകള്‍

image
സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ പുതിയ ഗാലക്‌സി എസ്‌ ഡുവോസ്‌ 2 വിപണിയില്‍. 10 ഇന്ത്യന്‍ ഭാഷകളില്‍ ഇന്ററാക്‌ടീവ്‌ ഉള്ളടക്കവും ആപ്പുകളുമായാണ്‌ ഈ എന്‍ട്രി ലെവല്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ എത്തുന്നത്‌.


ഇന്ത്യന്‍ വിപണിക്ക്‌ വേണ്ടി സവിശേഷമായി തയ്യാറാക്കിയ മോഡലാണ്‌ ഗാലക്‌സി എസ്‌ ഡുവോസ്‌ 2. മലയാളത്തിന്‌ പുറമേ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്‌, തമിഴ്‌, കന്നഡ, ആസമീസ്‌, മറാത്തി, ഗുജറാത്തി ഭാഷകളിലുള്ള ആപ്പുകളും ഉള്ളടക്കവും ഈ മോഡലില്‍ ലഭിക്കുന്നതാണ്‌. സാംസങ്‌ ചാറ്റ്‌ ഓണ്‍, ഫേസ്‌ബുക്ക്‌, ഇമെയില്‍, ന്യൂസ്‌ഹണ്ട്‌ തുടങ്ങിയ സേവനങ്ങള്‍ അവരവരുടെ ഭാഷയില്‍ തന്നെ ഉപയോഗിക്കാനുള്ള അവസരവും നല്‍കുന്നു ഡുവോസ്‌ 2.



5 എംപി കാമറ, 4 ഡബ്‌ളിയുവിജിഎ സ്‌ക്രീന്‍, 1.2 ഗിഗാ ഹെര്‍ട്‌സ്‌ ഡ്യുവല്‍കോര്‍ പ്രൊസസര്‍, 4 ജിബി ഇന്റേണല്‍ മെമ്മറി, 768 എംബി റാം എന്നിവയുമായെത്തുന്ന ഈ മോഡല്‍ ആന്‍ഡ്രോയ്‌ഡ്‌ ജെല്ലിബീന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ ഉപയോഗിക്കുന്നത്‌. ഡുവോസ്‌ 2 ലെ ഡുവല്‍ സിം ഓള്‍വേയ്‌സ്‌ ഓണ്‍ സൗകര്യം ഇരട്ട സിമ്മുകളിലൊന്നില്‍ സംസാരിക്കുമ്പോള്‍ തന്നെ ഇതര സിമ്മില്‍ വരുന്ന കോള്‍ സ്വീകരിക്കാന്‍ അനുവദിക്കുന്നു.



3ജി, ബ്ലുടൂത്ത്‌, വൈഫൈ സൗകര്യമുള്ള ഈ മോഡല്‍ 8 മണിക്കൂര്‍ ടോക്ക്‌ ടൈം നല്‍കുന്ന 1500 എംഎച്ച്‌ ബാറ്ററിയാണ്‌ ഉപയോഗിക്കുന്നത്‌. ഗാലക്‌സി എസ്‌ ഡുവോസ്‌ 2 ന്റെ വില 10,990 രൂപ.