Dec 06, 2013
പ്രവാസികള്‍ക്ക് തിരിച്ചടി: ഷാര്‍ജയിലും കുവൈറ്റിലും വാടക കുത്തനെ കൂടുന്നു
പല ഗള്‍ഫ് രാജ്യങ്ങളിലെയും വാടകയിനത്തില്‍
വന്‍ വര്‍ധനവുണ്ടായത് പ്രവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഇതില്‍ ഷാര്‍ജയിലാണ് അടുത്തക്കാലത്തുണ്ടായതില് ഏറ്റവും വലിയ വര്‍ധനവ്.
ഇടത്തരം വരുമാനക്കാരായ കുടുംബവുമായി താമസിക്കുന്ന മലയാളികളെയാണ് വര്‍ധനവ് ഏറ്റവും
കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. വാടകയിനത്തില്‍ 20ശതമാനം വര്‍ധനവാണ്
ഉണ്ടായിരിക്കുന്നത്. ദ
പുതുതായി ഷാര്‍ജില്‍ ഫ്ളാറ്റ് വടകയ്ക്ക്
എടുക്കുന്നവര്‍ സേവ സെക്ക്യുരിറ്റിയായി നല്‍കണം. ഒരു ബെഡ് റൂം ഫ്ളാറ്റിന് 1500
ദിര്‍ഹവും രണ്ട്ബെഡ് റൂമിന് 2000 ദീര്ഹവും ഡിപ്പോസിറ്റായും അടയ്ക്കണം.
വാടകകരാര്‍ അവസാനിപ്പിച്ച് മുനിസിപ്പാലിറ്റി ക്ലീയറന്‍സ് നല്കിയാല് മാത്രമേ ഈ
പണം തിരിച്ചു കിട്ടുകയുള്ളു.
കുവൈറ്റിലും വാടകയിനത്തില്‍ വന്‍ വര്‍ധനവാണ്.
പലരും വാടക ലാഭിക്കാനായി മുറികള്‍ രണ്ടു മൂന്നു വിഭജിച്ച് ബാച്ചിലേഴ്സിന്
വാടകയ്ക്ക് നല്‍കിയാണ് വന്‍ വാടക വര്‍ധനവ് ഒഴിവാക്കുന്നത്. വിമാനചാര്‍ജിലും
വര്‍ധനവുണ്ടായതോടെ കുടുംബമായി താമസിക്കുന്ന ഇടത്തരക്കാര്‍ക്ക് നാട്ടിലേക്കുള്ള
യാത്ര പോക്കറ്റ് കാലിയാക്കുന്ന ഏര്‍പ്പാടായി മാറിയിരിക്കുന്നു. വിദ്യാഭ്യാസം,
വീട്ടു ചെലവുകള്‍ എല്ലാ ചിലവുകളിലും ഭീമമായ വര്‍ധനവാണ് ഉണ്ടായി
കൊണ്ടിരിക്കുന്നത്.