Breaking News

Trending right now:
Description
 
Oct 24, 2012

ഗ്ലോബല്‍ മലയാളം പരമ്പര- 2
മനസില്‍ ജീവിത ദുരിതത്തിന്റെ പെരുമ്പറ, മുഖത്ത്‌ മായാത്ത പുഞ്ചിരി

മനസില്‍ ജീവിതദുരിതത്തിന്റെ പെരുമ്പറ, മുഖത്ത്‌ മായാത്ത പുഞ്ചിരി

image ഒരു ഹോസ്‌പിറ്റല്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നേഴ്‌സ്‌മാര്‍ അത്യാവശ്യസംഗതിയാണോയെന്നു ചോദിച്ചാല്‍ ഇത്രയും കാലം മാനേജ്‌മെന്റിന്‌ പറയുവാന്‍ ഒരു ഉത്തരം പോലും ഉണ്ടായിരുന്നില്ല. കാരണം നേഴ്‌സുമാരെ തൊഴിലാളികളായി ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ ഇത്രയും കാലം പരിഗണിച്ചിരുന്നില്ല എന്നതാണ്‌ വാസ്‌തവം. സേവനത്തിന്റെ മാലാഖമാരായി വാഴ്‌ത്തിപ്പാടി അവരുടെ മാന്യമായ അവകാശങ്ങള്‍ പോലും കണ്ടില്ലിന്ന്‌ നടിക്കുമ്പോഴും അവര്‍ പ്രതികരിച്ചില്ല. കാരണം ഈ ദുരിതങ്ങള്‍ സഹിക്കുമ്പോഴും അവര്‍ കണ്ടത്‌ തങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു. സേവനം എന്നതിനെക്കാള്‍ വിദേശ പണ സമ്പാദനത്തിനുള്ള എളുപ്പജോലിയായി നേഴ്‌സിങ്ങ്‌ മേഖല മാറിയത്‌ 1980 കളുടെ ആരംഭത്തോടെയാണ്‌. പരമ്പരാഗത അക്കാഡമിക്ക്‌ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക്‌ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ നേഴ്‌സുമാര്‍ നാട്ടിലെ താരങ്ങളായി. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നേഴ്‌സുമാര്‍ക്ക്‌ സാധ്യതകള്‍ വര്‍ധിച്ചതും യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‌കുന്ന മാന്യമായ ശമ്പളവും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ കൂട്ടത്തോടെ നേഴ്‌സിങ്ങ്‌ മേഖലയിലേയ്‌ക്ക്‌ ആകര്‍ഷിച്ചു. എന്നാല്‍ എല്ലാവരും നേഴ്‌സുമാരായില്ല എന്‍ട്രന്‍സും മാര്‍ക്കും നോക്കി വിലയിരുത്തി ഏറ്റവും യോഗ്യതയുള്ളവര്‍ മാത്രം നേഴ്‌സായപ്പോള്‍ അവര്‍ക്ക്‌ തൊഴിലവസരങ്ങള്‍ ലഭിച്ചിരുന്നു. മെഡിക്കല്‍ ജോലിയുടേതായ ഒഴിച്ചുകൂടാനാവത്ത കടുത്ത മാനസിക സമ്മര്‍ദ്ധങ്ങള്‍ ഉണ്ടാപ്പോഴും ഇവര്‍ ഇതിനെ അതിജീവിച്ചത്‌ വിദേശത്തും മറ്റും കിട്ടാന്‍ സാധ്യതയുള്ള നല്ല ശമ്പളത്തെകികുറിച്ചുള്ള പ്രതീക്ഷകളാണ്‌. കേരളത്തില്‍ നേഴ്‌സിങ്ങ്‌ അഡ്‌മിഷന്‍ ലഭിക്കാത്തവര്‍ മാനവിക വിഷയങ്ങള്‍ പോലും എടുത്തു പഠിച്ചവര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ നേഴ്‌സിങ്ങ്‌ ഡിഗ്രി സമ്പാദിച്ച്‌ വിദേശത്തേയ്‌ക്ക്‌ പറന്നു. സ്വകാര്യ മേഖലയിലേയ്‌ക്ക്‌ നേഴ്‌സിങ്ങ്‌ വിദ്യാഭ്യാസം ഒരു കൊയ്‌ത്തുകാലമായി മാറി. അഭിരുചിയുള്ളവരും ഇല്ലാത്തവരും വിദേശപണം കൊതിച്ച്‌ നേഴ്‌സുമാരാകുവാന്‍ ഇറങ്ങി തിരിച്ചതോടെ ആ മേഖലയിലെ ചൂഷണം ഒരു കലയായി മാറ്റുവാന്‍ മാനേജ്‌മെന്റുകള്‍ക്കും സാധിച്ചു. ബോണ്ട്‌ വ്യവസ്ഥയുടെ പേരില്‍ പണം കൊടുക്കാതെ ഇവരെ പണിയെടുപ്പിക്കുന്നതില്‍ ഒരു മാനേജ്‌മെന്റിനും കുറ്റബോധം തോന്നിയില്ല. ബോണ്ട്‌ വ്യവസ്ഥയില്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ പ്രതികരിക്കാന്‍ പേടിച്ചു.

ഇന്ന്‌ സിങ്കപ്പൂരില്‍ വലിയൊരു ഹോസ്‌പിറ്റലിലില്‍ ജോലി ചെയ്യുന്ന സാലി പറഞ്ഞ സംഭവം ആരുടെ ഹൃദയത്തെയും തകര്‍ത്ത്‌ കളയും. തീര്‍ത്തും പാവപ്പെട്ട കുടുംബത്തിലെ ഒരംഗമായിരുന്നു സാലി. മൂന്നു മക്കള്‍ അതില്‍ മൂത്തയാളായിരുന്നു സാലി. കിട്ടാവുന്നിടത്തൂന്നെല്ലാം പണം വാങ്ങിയാണ്‌ സാലിയെ മാതാപിതാക്കള്‍ പഠിപ്പിച്ചത്‌. ചെറിയൊരു ബിസിനസ്സ്‌ സ്ഥാപനം നടത്തിയിരുന്ന അച്ഛന്റെ ബിസിനസ്സ്‌ കൂടി നഷ്ടമായതോടെ ഈ കുടുംബത്തിന്റെ പ്രതീക്ഷ സ്വാഭാവികമായി സാലിയില്‍ ആയി. പലയിടത്തും ജോലിക്കായി അലഞ്ഞ സാലിക്ക്‌ സര്‍ട്ടിഫിക്കറ്റും മറ്റും ബോണ്ടായി നല്‌കേണ്ടി വന്നു. കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ തന്റെ ആവശ്യങ്ങള്‍ മാറ്റി വച്ച്‌ വീട്ടിലേയ്‌ക്ക്‌ പണം അയച്ചു. നല്ല ഭക്ഷണം കഴിക്കാതെ ആരോഗ്യവും ജോലിയുടേതായ മാനസിക പീഢനവും സഹിക്കാനാവാതെ മരണത്തെക്കുറിച്ച ചിന്തിക്കുമ്പോള്‍ പോലും രോഗികളുടെ മുന്നില്‍ പുഞ്ചിരിയോടെ അവരുടെ വേദനകള്‍ കേട്ടു. ആയിടയ്‌ക്കാണ്‌ സിങ്കപ്പൂരിലേയ്‌ക്ക്‌ പോകുവാനുള്ള ഒരവസരം സാലിക്ക്‌ ഒത്തുകിട്ടിയത്‌. ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടു എന്ന സന്തോഷത്തില്‍ മതി മറന്ന്‌ അവള്‍ ഹോസ്‌പിറ്റല്‍ മാനേജരുടെ മുമ്പിലേയ്‌ക്ക്‌ ഓടി തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുവാന്‍. ബോണ്ട്‌ തീരുവാന്‍ ഇനി മാസങ്ങള്‍ അവസാനിക്കുന്നതിനാല്‍ മാനേജര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തരുവാന്‍ വിസമതിച്ചു. കരഞ്ഞ്‌ കാലു പിടിച്ചപ്പോള്‍ ഒരു വഷളന്‍ ചിരിയോടെ മാനേജര്‍ കാര്യം പറഞ്ഞു ഒരു ദിവസം കൂടെ കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ്‌ മാനേജ്‌മെന്റിന്റെ കൈയില്‍ നിന്ന്‌ വാങ്ങി തരാം. അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‌കണം. ഒരു ഗതിയും ഇല്ലാത്ത സാലിക്ക്‌ പണം നല്‌കുന്നതിനെക്കുറിച്ച്‌ ഒരിക്കലും ചിന്തിക്കാനാവില്ല. പിന്നെ എന്താണ്‌ പോം വഴി? അവള്‍ ആ വഴി തിരഞ്ഞെടുക്കുമ്പോള്‍ മാനേജരെ മാത്രം പ്രീതിപ്പെടുത്തിയാല്‍ മതിയെന്നാണ്‌ കരുതിയത്‌. പക്ഷേ മാനേജ്‌മെന്റിന്റെ ആള്‍ക്കാര്‍ എന്നവകാശപ്പെട്ട പലരുടെയും ഇഗിംതങ്ങള്‍ക്ക്‌ കീഴടങ്ങുമ്പോള്‍ അവളുടെ മനസ്സ്‌ മരവിച്ചിരുന്നു. ആത്മാവ്‌ നഷ്ടപ്പെട്ടയവള്‍ ഇന്ന്‌ ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മബോധം പോലും ഇല്ലാതെ ജീവിക്കുകയാണ്‌ അന്യനാട്ടില്‍. വീട്ടുകാരുടെ കടങ്ങള്‍ വീട്ടി, സഹോദരിമാരെ നല്ലനിലയില്‍ വിവാഹം കഴിപ്പിച്ചയച്ചു. നേഴ്‌സുമാര്‍ക്ക്‌ നല്ല സംഘടനയുണ്ടായിരുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കില്ലായിരുന്നുവെന്ന്‌ അവള്‍ വേദനയോടെ പറയുന്നു. ഒരു ഹോസ്‌പിറ്റലിന്റെ ജീവനാഡി ഡോക്ടര്‍മാരാണ്‌. രോഗം നിര്‍ണയിച്ച്‌ മരുന്ന്‌ നല്‌കുന്ന ഡോക്ടറുടെ പ്രാഗല്‌ഭ്യം ഹോസ്‌പിറ്റലിന്റെ പ്രശസ്‌തിയുടെ അടിസ്ഥാനശിലയാണ്‌. എന്നാല്‍ ഹോസ്‌പിറ്റലിന്റെ ആത്മാവാണ്‌ നേഴ്‌സുമാര്‍. ഒരു ഹോസ്‌പിറ്റലിനെ രോഗികള്‍ വിലയിരുത്തുന്നത്‌ നേഴ്‌സുമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നാണ്‌. എന്നാല്‍ ഈ ആത്മാവും തലച്ചോറും തമ്മിലുള്ള ബന്ധം ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ സാലറിയുടെ കാര്യത്തില്‍ നോക്കാറില്ല. സാധാരണ ഒരു എംബിബിഎസ്‌ ഡോക്ടറിന്‌ പോലും മിനിമം 42000ത്തിനും 60000 ഇടയ്‌ക്ക്‌സാലറി നല്‌കുമ്പോള്‍ ഒരു നേഴ്‌സിന്‌ നല്‌കുന്നത്‌ 2500നും 5000നും ഇടയ്‌ക്ക്‌.സ്‌പെഷ്യലൈസ്റ്റ്‌ ചെയ്‌ത ഡോക്ടര്‍മാര്‍ക്ക്‌ ലഭിക്കുന്ന സാലറി അവര്‍ നിശ്ചയിക്കുന്നതാണ്‌. ഒരു ഹോസ്‌പിറ്റലിന്റെ സാലറിയുടെ 80% ഡോക്ടര്‍മാര്‍ക്ക ്‌ശമ്പളമായി നല്‌കുമ്പോള്‍ ഹോസ്‌പിറ്റലിലെ നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാം ജീവനക്കാര്‍ക്കുകൂടി ലഭിക്കുന്നത്‌ വെറും പത്ത്‌ ശതമാനം മാത്രമാണ്‌.

മൂന്നുവര്‍ഷം ഗള്‍ഫ്‌ ഹോസ്‌പിറ്റലില്‍ പണിയെടുത്തതിനു ശേഷമാണ്‌ ചില സാങ്കേതിക കാരണങ്ങളാല്‍ രവിക്ക്‌ നാട്ടിലേയ്‌ക്ക്‌ മടങ്ങേണ്ടി വന്നത്‌. അങ്ങനെ വിവിധ ഹോസ്‌പിറ്റലില്‍ അഞ്ചുവര്‍ഷത്തെ തൊഴില്‍ പരിചയവുമായി നാട്ടിലെ ഒരു ഹോസ്‌പിറ്റലില്‍ ജോലി ലഭിച്ചു. ഒരു വര്‍ഷം ലഭിച്ച സാലറി വെറും 2500 രൂപയാണ്‌. തൊഴിലുറപ്പുകാര്‍ക്ക്‌ പോലും മിനിമം വേജായി 162രൂപ സര്‍ക്കാര്‍ നല്‌കുമ്പോഴാണ്‌ നാലും അഞ്ചും വര്‍ഷം പഠിച്ച്‌ പ്രഫഷണല്‍ ഡിഗ്രി എടുത്ത്‌ പുറത്തിറങ്ങുന്ന ഒരു നേഴ്‌സിന്‌ മിനിമം സാലറി ലഭിക്കുന്നില്ലെങ്കില്‍ ഒരു ദിവസം ലഭിക്കുന്നത്‌ വെറും മുപ്പതോ നാല്‌പതോ രൂപ. മിനിമം സാലറിയുണ്ടെങ്കില്‍ കിട്ടുന്നത്‌ 150 തോ 200 രൂപ.

ഡോക്ടര്‍ രോഗം നിര്‍ണയിച്ചു കഴിഞ്ഞാല്‍ ആ രോഗിയുടെ പൂര്‍ണ ഉത്തരവാദിത്വം പിന്നെ നേഴ്‌സിന്റെ കൈയിലാണ്‌. പലര്‍ക്കും 8 മുതല്‍ 12 മണിക്കൂര്‍ ഡ്യൂട്ടിയാണ്‌ ചെയ്യേണ്ടത്‌. ഐസിയുവിലും മറ്റും പണിയെടുക്കുന്ന നേഴ്‌സുമാര്‍ മാനസികസമ്മര്‍ദ്ധത്തിന്റെ മുള്‍മുനയിലാണ്‌ നില്‌ക്കുന്നത്‌ പറയാം. ജോലി സമയം കഴിഞ്ഞ്‌ ഓവര്‍ടൈം ചെയ്‌തതിന്റെ പേരില്‍ ആര്‍ക്കും ഒരു രൂപ കൂടുതല്‍ കൊടുക്കാന്‍ മാനേജ്‌മെന്റ്‌ തയാറാകില്ല. ഡ്യൂട്ടി സമയം ഒന്നരയ്‌ക്ക്‌ തീര്‍ന്നുവെന്ന്‌ കരുതിയാണ്‌ നീനയെ വിളിച്ചത്‌. ഇറങ്ങാന്‍ നേരത്താണ്‌ ഒരു ആക്‌സിഡന്റ്‌ കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എട്ടോളം പേര്‍ അത്യാഹിതവിഭാഗത്തില്‍ എത്തിയതോടെ നീനയ്‌ക്ക്‌ തിരിച്ച്‌ ഡ്യൂട്ടിയില്‍ കയറേണ്ടി വന്നു. ഡോക്ടര്‍മാര്‍ പത്തോം പതിനഞ്ചോ മിനിട്ട്‌ ഒരു രോഗിയെ നോക്കി നേഴ്‌സിന്റെ കൈയില്‍ ഏല്‍പ്പിക്കുമ്പോള്‍ ശമ്പളമില്ലാത്ത ജോലിയാണ്‌ താന്‍ ചെയ്യുന്നതെന്ന കാര്യം പലപ്പോഴും നേഴ്‌സുമാര്‍ മറന്നു പോകും. ആഹാരം പോലും കഴിക്കാതെ മണിക്കൂറോളം ജോലിയെടുക്കുമ്പോള്‍ പലരും തളര്‍ന്നു പോയിരിക്കും. വാര്‍ഡുകളില്‍ രോഗിയുടെ മാത്രമല്ല കൂട്ടിരുപ്പുകാരുടെയും മാനസിക സമര്‍ദ്ധങ്ങള്‍ക്ക്‌ ഉത്തരം പറയേണ്ടി വരേണ്ടത്‌ നേഴ്‌സുമാരാണ്‌. ഡോക്ടര്‍മാര്‍ അനുഭവിക്കുന്നയത്ര മാനസികസമ്മര്‍ദ്ധം നേഴ്‌സുമാരും അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലും അവര്‍ക്ക്‌ ലഭിക്കുന്നത്‌ നാമമാത്രം ശമ്പളം മാത്രം.

കുറഞ്ഞ വേതനത്തിലും പണിയെടുമ്പോഴും അവരുടെ പ്രതീക്ഷ എന്നെങ്കിലും വിദേശത്ത്‌ പോകാം എന്നതാണ്‌. എന്നാല്‍ വിദേശരാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതോടെ ആ പ്രതീക്ഷയും കുറഞ്ഞു. അതിനെക്കുറിച്ച്‌ നാളെ കൂട്ട ആത്മഹത്യയിലേയ്‌ക്കോ നേഴ്‌സുമാര്‍വായ്‌പകളുടെ തീയില്‍ വെന്തുരുകുന്ന മാലാഖമാര്‍