Breaking News

Trending right now:
Description
 
Dec 06, 2013

നരേലയില്‍ അയ്യപ്പ പൂജ.

പി.ഗോപല കൃഷ്ണന്‍
image


നരേല അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ രണ്ടാം മണ്ഡല പൂജ മഹോത്സവം തന്ത്രി ശ്രീ ജയപ്രകാശ് ഭട്ടിന്‍റെ കാര്‍മ്മികത്വത്തില്‍ ഇന്ന് (ഡിസംബര്‍ 7) പഞ്ജാബി കോളനിയിലെ സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. പാവങ്ങല്‍ക്കായുള്ള ശാസ്താ പ്രീതിയോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍  വൈകീട്ട് 4.30 നു ഗണപതി പൂജ തുടര്‍ന്നു ചെറുതാഴം കുഞ്ഞിരാമന്‍ മാരാരുടെ നേത്രുത്വത്തില്‍  ചെണ്ട മേളത്തോടു കൂടിയുള്ള താലപ്പൊലിയും , പശ്ചിം വിഹാര്‍ ശ്രീ ധര്‍മ്മ ശാസ്താ ഭജന സംഘത്തിന്‍റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്. ആരതി, അത്താഴ പൂജ , പ്രസാദ വിതരണം എന്നിവയ്ക്ക് ശേഷം രാത്രിയില്‍ ഭക്തര്‍ക്കായുള്ള  അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. 
ഏവർക്കും സ്വാഗതം.