Breaking News

Trending right now:
Description
 
Dec 06, 2013

ഏഷ്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യമാക്കി വ്യാജചന്ദനബിസിനസ്‌ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ തഴച്ചു വളരുന്നു

image
ഓസ്‌ട്രേലിയ: ചന്ദനത്തൈലത്തിന്‌ ഏഷ്യന്‍ വിപണിയിലെ സാധ്യത ഉപയോഗപ്പെടുത്തി ഒസ്‌ട്രേലിയന്‍ വ്യാജ ചന്ദന വിപണി വളരുന്നു. ഒരു ടണിന്‌ 15,000 ഡോളറാണ്‌ വില. കഴിഞ്ഞ വര്‍ഷം ഒസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 2.5 മില്യണ്‍ ഡോളറിന്റെ 170 ടണ്‍ അനധികൃത ചന്ദനതടികള്‍ പിടിച്ചെടുത്തിരുന്നു.

3000ടണ്‍ ചന്ദനതടികള്‍ മാത്രം സംസ്‌കരിക്കാനാണ്‌ സര്‍ക്കാര്‍ അനുമതി നല്‌കിയിരിക്കുന്നത്‌. ഒസ്‌ട്രേലിയയില്‍ വ്യാജ ചന്ദനതടികള്‍ ഇല്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കൃഷി ചെയ്യുന്ന ചന്ദനതടികള്‍ മുറിക്കാന്‍ പാകമായിട്ടുമില്ല. ചന്ദനതടിയോട്‌ സാമ്യമുള്ള തടിയാണ്‌ ചന്ദനത്തടിയെന്ന പേരില്‍ ഏഷ്യന്‍ വിപണിയില്‍ എത്തിക്കുന്നത്‌.

എന്നാല്‍ അനധികൃത ചന്ദനത്തടികള്‍ എത്രമാത്രം കടത്തുന്നുണെന്ന്‌ സര്‍ക്കാരിന്‌ വ്യക്തമായ കണക്കുകള്‍ ഇല്ല. ചന്ദനത്തടി കടത്തുന്നവര്‍ക്ക്‌ ചുമത്തുന്ന പിഴയും വളരെ കുറവാണ്‌. 5,00,000 ഡോളര്‍ വില വരുന്ന ചന്ദനത്തടി കടത്തിയാല്‍ അടയ്‌ക്കേണ്ടി വരുന്ന പിഴ വെറും 10,000 ഡോളര്‍ മാത്രമാണെന്ന്‌ ചന്ദന ബിസിനസ്‌ നടത്തുന്ന സാം ടീസ്‌ഡെയില്‍ പറഞ്ഞു.
പെര്‍ഫ്യുമടക്കമുള്ള സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ നിര്‍മ്മിക്കുന്നതിന്‌ ചന്ദനത്തൈലം വ്യാപകമായി ഉപയോഗിക്കുന്നത്‌. ഇന്ത്യന്‍ ചന്ദനത്തിന്റെ ലഭ്യത കുറവാണ്‌ ഓസ്‌ട്രേലിയന്‍ വ്യാജ ചന്ദനത്തൈലത്തിന്‌ ഏഷ്യന്‍ വിപണിയില്‍ വന്‍ സാധ്യത ഒരുക്കുന്നത്‌. ചന്ദനത്തടി കടത്താന്‍ കാട്‌ വെട്ടി തെളിച്ചത്‌ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ പരിസ്ഥിതിക്ക്‌ ആഘാതം ഉണ്ടാക്കിയിട്ടുണ്ട്‌. അന്‍പതു വര്‍ഷമെങ്കിലും വേണം നഷ്ടപ്പെട്ട കാട്‌ തിരിച്ചു പിടിക്കാനെന്നാണ്‌ പരിസ്ഥിതി സ്‌നേഹികളുടെ കണ്ടെത്തല്‍.