Breaking News

Trending right now:
Description
 
Dec 06, 2013

കാന്‍സര്‍ രോഗികള്‍ക്ക്‌ രുചി വീണ്ടെടുക്കാന്‍ ഉപകരണം

image കാന്‍സര്‍ ബാധിച്ച്‌ കീമോതെറാപ്പിക്കു വിധേയരായവര്‍ക്ക്‌ രുചി വീണ്ടെടുക്കാന്‍ ഉപകരണം. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ രണസിംഘയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ശാസ്‌ത്രജ്ഞര്‍ ടേസ്റ്റ്‌ സിമുലേറ്റര്‍ ഉപകരണം നിര്‍മിച്ചിരിക്കുന്നത്‌. മധുരവും കയ്‌പ്പും പുളിയും ഉപ്പും രുചിക്കാന്‍ ഇവര്‍ പറയുന്ന ഈ ഉപകരണം നാവില്‍ ഘടിപ്പിച്ചാല്‍ മതി. കാന്‍സര്‍ രോഗികളെ കൂടാതെ പ്രമേഹ രോഗികള്‍ക്ക്‌ ആഹാരം രുചിയറിഞ്ഞു ഭക്ഷിക്കുന്നതിനും ഈ ഉപകരണത്തിന്റെ സഹായത്തോടെ കഴിയും. കംപ്യൂട്ടര്‍ സ്‌ക്രീനിലും കുക്കറി ഷോയിലും കാണുന്ന വിഭവങ്ങളെല്ലാം ഉപകരണത്തിന്റെ സഹായത്തോടെ ടേസ്‌റ്റ്‌ ചെയ്യാമെന്നു ശാസ്‌ത്രജ്ഞര്‍ തെളിയിച്ചുകഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളാണ്‌ ഇവര്‍ നോട്ടമിടുന്ന വിപണി. സ്‌പെയിനില്‍ കഴിഞ്ഞമാസം നടന്ന എസിഎം മള്‍ട്ടിമീഡിയ കോണ്‍ഫറന്‍സിലാണ്‌ ഉപകരണത്തിന്റെ മാതൃക ഗവേഷകര്‍ അവതരിപ്പിച്ചത്‌. നാവില്‍ ഘടിപ്പിക്കുന്ന സില്‍വര്‍ ഇലക്‌്‌ട്രോഡിലൂടെ പ്രവഹിക്കുന്ന വൈദ്യുത തരംഗങ്ങളാണ്‌ ഉപ്പും മധുരവും സെമി കണ്ടക്ടറിന്റെ സഹായത്തോടെ നാവിലെത്തിക്കുന്നത്‌. നാവ്‌ രുചിയറിയുന്ന രീതിയാണ്‌ ഇവയുടെ നിര്‍മാണത്തിലും അവലംബിച്ചിരിക്കുന്നത്‌. ടേസ്‌റ്റ്‌ ഓവര്‍ ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍ വഴി ഇന്റര്‍നെറ്റിലെ ഭക്ഷണങ്ങള്‍ ഇലക്‌ട്രോഡിലൂടെ ടേസ്‌റ്റ്‌ ചെയ്യാനുള്ള ടേസ്റ്റ്‌ മെസേജിംഗ്‌ സംവിധാനവും ഗന്ധം പുനഃസൃഷ്ടിക്കാനുള്ള ഉമാമി ടാഗ്‌ എന്ന സാങ്കേതിവിദ്യയും ഇവര്‍ വികസിപ്പിച്ചുകഴിഞ്ഞു.