Breaking News

Trending right now:
Description
 
Dec 05, 2013

കൊച്ചിയിലെ വര്‍ക്കിംഗ്‌ വിമണ്‍സ്‌ ഹോസ്‌റ്റലില്‍ റെയ്‌ഡ്‌

image
കൊച്ചി: കാക്കനാട്‌ വര്‍ക്കിംഗ്‌ വിമണ്‍സ്‌ ഹോസ്‌റ്റലില്‍ ആരോഗ്യവകുപ്പ്‌ റെയ്‌ഡ്‌ നടത്തി. ഇന്‍ഫോപാര്‍ക്കിലെ വനിതജോലിക്കാര്‍ താമസിക്കുന്ന ഹോസ്‌റ്റലിലെ മോശമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു ഹോസ്‌റ്റലിലെ അന്തേവാസികള്‍ പോലീസിന്‌ പരാതി നല്‌കിയിരുന്നു. കാക്കനാട്ടെ കുഴുക്കാട്ടുമലയിലെ അല്‍ഫോന്‍സാ ഹോസ്‌റ്റലിലാണ്‌ ബുധനാഴ്‌ചയാണ്‌ ആരോഗ്യവകുപ്പ്‌ റെയ്‌ഡ്‌ നടത്തിയത്‌.
പരാതി നല്‌കിയ പത്തു സ്‌ത്രീകള്‍ക്ക്‌ രാത്രി പത്തു മണി വരെ പ്രവേശനം നിക്ഷേധിച്ചുവെന്നു പരാതിയുണ്ട്‌.
ഹോസ്‌റ്റലിലെ ഒരു അന്തേവാസിക്ക്‌ അസുഖം വന്നപ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളത്തിന്‌ ഹോസ്‌റ്റല്‍ അധികൃതര്‍ ഇരുപതു രൂപ ഈടാക്കിയെന്നും പരാതിയില്‍ പറയുന്നു.
പരിശോധനയില്‍ ഹോസ്‌റ്റലില്‍ നിന്ന്‌ പഴകിയ ആഹാര സാധനങ്ങള്‍ കണ്ടെത്തി. ഹോസ്‌റ്റലിന്‌ ലൈസന്‍സ്‌ ഉണ്ടോയെന്നും പരിശോധിക്കുമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ വ്യക്തമാക്കി.
ഹോസ്‌റ്റലിലെ അവസ്ഥ ശോചനീയമാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.