Breaking News

Trending right now:
Description
 
Dec 05, 2013

സ്‌ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന ഉറകള്‍ കൊച്ചിയില്‍ തയാറാവുന്നു

image  

കൊച്ചിയിലെ വഴിയോര കച്ചവടക്കാരിയുടെ ഭാണ്ഡക്കെട്ടില്‍ സ്‌ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍. നെതര്‍ലെന്‍ഡിസില്‍നിന്നുള്ള ബിയാട്രീസ്‌ ജാന്‍സണ്‍ എന്ന ഹെല്‍ത്ത്‌കെയര്‍ എക്‌സ്‌പേര്‍ട്ടാണ്‌ കൊച്ചിയിലെ അന്താരാഷ്ട്ര കോണ്‍ഫറസന്‍സ്‌ വേദിയില്‍ ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുവാന്‍ എത്തിയത്‌. കഴുത്തില്‍ തൂക്കിയ ട്രേയിലാണ്‌ ഉറകള്‍ നിറച്ചു ബിയാട്രീസ്‌ എത്തിയത്‌. ഗര്‍ഭനിരോധന ഉറകളെക്കുറിച്ച്‌ കൊച്ചിയിലെ സ്‌ത്രീകളെ ബോധവല്‍ക്കരിക്കാനാണ്‌ ഇത്തരം ഒരു പ്രദര്‍ശന കച്ചവടം ബിയാട്രീസ്‌ നടത്തിയത്‌.

ആരോഗ്യ മേഖലയില്‍ സോഷ്യല്‍ മാര്‍ക്കറ്റിങ്ങിന്റെ പ്രാധാന്യം എന്ന വിഷയത്തിലുള്ള ആദ്യ ഹെല്‍ത്ത്‌ കോണ്‍ഫറന്‍സായിരുന്നു കൊച്ചിയിലേത്‌. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സാണ്‌ പരിപാടിയുടെ സംഘാടകര്‍.

സ്‌ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ ഇരയായി ഗര്‍ഭിണികള്‍ ആകുന്നത്‌ തടയുവാന്‍ ഈ ഗര്‍ഭനിരോധന ഉറകള്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്‌ത്രീകള്‍ എപ്പോഴും ധരിക്കാറുണ്ട്‌. എച്ച്‌.ഐവി തടയാനും മുന്നൊരുക്കമില്ലാത്ത ഗര്‍ഭം തടയാനും ഈ ഉറകള്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. സ്‌ത്രീകള്‍ ഇത്തരം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കണമെങ്കില്‍ പുരുഷന്മാര്‍ക്കും ബോധവല്‍ക്കരണം ആവശ്യമാണെന്ന്‌ അവര്‍ പറഞ്ഞു. ആഗോള സ്‌ത്രീ ഗര്‍ഭനിരോധന ഉറകളുടെ (യുഎഎഫ്‌സി)യുടെ ഉപദേഷ്ടാവാണ്‌ ജാന്‍സന്‍.

സ്‌ത്രീകള്‍ ഗര്‍ഭനിരോധന ഉറകള്‍ പൊതു സ്ഥലങ്ങളില്‍ നിന്ന്‌ വാങ്ങുവാന്‍ മടിക്കുന്നതിനാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ വഴി സ്‌ത്രീകളെ ബോധവല്‍ക്കരിക്കണമെന്നും അവര്‍ പറഞ്ഞു.

സ്‌ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന ഉറകള്‍ ഇന്ത്യയിലെ ആദ്യമായി നിര്‍മ്മിക്കുന്നത്‌ കൊച്ചിയിലാണ്‌.

കൊച്ചിയിലെ കാക്കനാട്ടെ സ്‌പഷ്യല്‍ എക്കണോമിക്‌ സോണിലാണ്‌ സ്‌ത്രീകള്‍ക്കു വേണ്ടിയുള്ള ഗര്‍ഭവനിരോധന ഉറകള്‍ നിര്‍മ്മിക്കുന്നത്‌. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്‌ ലിമിറ്റഡ്‌ ഫീമെയില്‍ ഹെര്‍ത്ത്‌ കമ്പനിയുമായി ചേര്‍ന്നാണ്‌ ഗര്‍ഭനിരോധന ഉറകള്‍ പുറത്തിരക്കുന്നത്‌. ഒരു വര്‍ഷം 7 മില്യണ്‍ പീസുകള്‍ ഉല്‌പാദിപ്പിക്കാന്‍ കപ്പാസിറ്റിയുള്ള പ്ലാന്റാണ്‌ കൊച്ചിയിലേത്‌. പുരുഷന്മാര്‍ക്കു വേണ്ടിയുള്ള ഉറകള്‍ നിര്‍മ്മിക്കുന്നതിനുപുറമേയാണ്‌ ഇത്‌.