Breaking News

Trending right now:
Description
 
Dec 05, 2013

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കായി സംഘടന രൂപീകരിക്കും: യുഎന്‍എ സംസ്ഥാന സെക്രട്ടറി സുദീപ്‌ എം.വി

image
തൃശൂര്‍: സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ യുഎന്‍എ ഒരുങ്ങുന്നു. സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി യുഎച്ച്‌എസ്‌എ എന്ന പേരിലാണ്‌ സംഘടന രൂപീകരിക്കുക എന്നു യുഎന്‍എ സംസ്ഥാന സെക്രട്ടറി സുദീപ്‌ എംവി പറഞ്ഞു. ഇന്നലെ നടന്ന സംസ്ഥാന കണ്‍വെന്‍ഷനിലാണ്‌ ഈക്കാര്യം പ്രഖ്യാപിച്ചത്‌. സ്വകാര്യ മേഖലയില്‍ പത്തു ശതമാനം പേര്‍ മാത്രമാണ്‌ സംഘടിതര്‍. ബാക്കി 90% പേരും അസംഘടിതരാണെന്ന്‌ മുന്‍ റവന്യൂ മന്ത്രിയും വ്യക്തമാക്കി.

യുഎച്ച്‌എസ്‌എയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും സുദീപ്‌ വ്യക്തമാക്കി. ബലരാമന്‍ കമ്മിറ്റി നടപ്പിലാക്കുന്നതിനായി എല്ലാ ജീവനക്കാരെയും അണിനിരത്തി പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നിന്ന്‌ വിവിധ ആശുപത്രികളിലെ ഏകദേശം 5000 പേരോളം നഴ്‌സുമാരാണ്‌ ഇന്നലെ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്‌.