Breaking News

Trending right now:
Description
 
Dec 05, 2013

ഫെയ്‌സ്‌ബുക്ക്‌ ട്വിറ്ററും അടക്കമുള്ള 20 ലക്ഷം അക്കൗണ്ടുകള്‍ ഹാക്ക്‌ ചെയ്‌തു, പാസ്‌ വേര്‍ഡുകള്‍ മാറ്റാം

image ന്യൂയോര്‍ക്ക്‌: ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍, യാഹു എന്നീ െൈസറ്റുകളിലെ ഇരുപത്‌ ലക്ഷം അക്കൗണ്ടുകളുടെ പാസ്‌വേഡ്‌ ഹാക്ക്‌ ചെയ്യപ്പെട്ടതായി വിവരം. പ്രമുഖ ഇന്റര്‍നെറ്റ്‌ സെക്ക്യൂരിറ്റി സൈറ്റായ ട്രസ്റ്റ്‌ വേവിന്റെ സ്‌പൈഡര്‍ ലാബ്‌സാണ്‌ ഈ വിവരം പുറത്തുവിട്ടത്‌. ഉപഭോക്ത്യവിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഹോളണ്ട്‌ കേന്ദ്രമായ പോണി ബോണറ്റെന്ന സെര്‍വറിലേക്ക്‌ ഇവ ചേര്‍ക്കുന്നുണ്ടെന്നാണ്‌ സ്‌പൈഡര്‍ ലാബിന്റെ കണ്ടെത്തല്‍.

ഏകദേശം 3,25,000 ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകള്‍, 70000 ഗൂഗിള്‍ അക്കൗണ്ടുകള്‍, 60,000 യാഹൂ അക്കൗണ്ടുകള്‍, 22,000 ട്വീറ്റര്‍ അക്കൗണ്ടുകള്‍ എന്നിവയാണ്‌ ഹാക്ക്‌ ചെയ്യപ്പെട്ടതായി കരുതുന്നത്‌. അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ അക്കൗണ്ടുകളാണ്‌ പ്രധാനമായും ഹാക്ക്‌ ചെയ്യപ്പെട്ടത്‌. വളരെ എളുപ്പത്തില്‍ ഉപയോഗിക്കുന്ന പാസ്‌വേഡുകളാണ്‌ ഹാക്ക്‌ ചെയ്യപ്പെട്ടവയില്‍ ഏറെയും. 123456 എന്ന പാസ്‌വേഡ്‌ ഉള്ള 16,000 അക്കൗണ്ടുകള്‍ ഹാക്ക്‌ ചെയ്‌തിട്ടുണ്ട്‌. പോണി ബോണറ്റ്‌ സെര്‍വര്‍ പിടിച്ചെടുക്കാന്‍ ഹോളണ്ട്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ സ്‌പൈഡര്‍ ലാബ്‌സ്‌ വ്യക്തമാക്കി.