
രണ്ടുവര്‍ഷമെന്ന ചെറിയ കാലഘട്ടത്തില്‍
ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് രാഷ്ട്രീയ,
സാമൂഹിക രംഗത്തെ നേതാക്കളുടെ നിറഞ്ഞ പ്രശംസ.
നഴ്സിംഗ് ചരിത്രത്തില്‍
പോരാട്ടങ്ങളുടെ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ യുഎന്എയ്ക്കു കഴിഞ്ഞുവെന്ന്
തൃശൂര്‍ ടൗണ്‍ ഹാളില്‍ യുഎന്‍എയുടെ രണ്ടാം വാര്‍ഷിക കണ്വന്ഷന് ഉദ്ഘാടനം ചെയ്ത
പാര്‍ലമെന്റംഗം എം.ബി. രാജേഷ് പറഞ്ഞു. ശൈശവകാലത്തുതന്നെ തലമുതിര്‍ന്ന
സംഘടനകള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന രീതിയിലുള്ളതായിരുന്നു സംഘടനയുടെ
മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു.

യുഎന്‍എയുടെ വളര്‍ച്ചയ്ക്കു മുന്നില്‍
നഴ്സിംഗ് മേഖലയിലെ പിന്തുണ നല്കിയ ഓരോരുത്തരുമാണെന്ന് യുഎന്‍എ സംസ്ഥാന
പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞു. ഭീഷണികളുമായി നഴ്സിംഗ് സമൂഹത്തെ
അടിമകളാക്കാന്‍ കഴിയില്ലെന്ന് ജാസ്മിന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ
ആയിരത്തിഇരുന്നൂറിലധികം ആശുപത്രികളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്
യുഎന്‍എയുടെ വിജയമാണ്.

സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ.പി.
രാജേന്ദ്രന്, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്, കെ.പി.സി.സി. സെക്രട്ടറി എം.ആര്.
രാംദാസ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബെന്നി ഇമ്മട്ടി, എഐവൈഎഫ്
സെക്രട്ടറി കെ. രാജന്, വി. വിജയകുമാര്‍. കെ.കെ. ഷാജഹാന്, യുഎന്‍എ സെക്രട്ടറി
സുജനപാല്‍, ജിതിന് ലോഹി, രശ്മി പരമേശ്വരന്, ജിഷ ജോര്‍ജ്, ജിനീഷ് ഫിലിപ്പ്
എന്നിവര്‍ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചു.