Breaking News

Trending right now:
Description
 
Dec 05, 2013

ജര്‍മനിയില്‍ സോഷ്യല്‍ വിമന്‍സ്‌ മേള: കേരളാ വസ്‌ത്രപ്രദര്‍ശനം ശ്രദ്ധേയമായി

image ജര്‍മനിയിലെ വീസ്‌ബാഡെനില്‍ നടന്ന സോഷ്യല്‍ വിമന്‍സ്‌ മേളയില്‍ കോട്ടയം ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിലെ ഫാഷന്‍ ടെക്‌നോളജി വിഭാഗത്തിന്റെ വസ്‌ത്ര പ്രദര്‍ശനം ശ്രദ്ധേയമായി. വീസ്‌ബാഡെന്‍ കോര്‍പ്പറേഷന്‍ ഓഡിറ്റോറിയത്തിലായിരുന്നു മേള. ജര്‍മനിയിലെ സംരംഭകരായ വനിതകള്‍ അണിയിച്ചൊരുക്കിയ മേളയില്‍ അസംപ്‌ഷന്‍ കോളജും പങ്കാളികളാകുകയായിരുന്നു. കോളജിലെ എവൈക്ക്‌ സൊസൈറ്റി രൂപകല്‌പന ചെയ്‌ത വസ്‌ത്രങ്ങള്‍ മേളയിലെ പ്രത്യേക സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചു. ഒപ്പം 20 ജര്‍മന്‍ മോഡലുകള്‍ അസംപ്‌ഷന്റെ ഫാഷന്‍ വസ്‌ത്രങ്ങളണിഞ്ഞ്‌ മേളയില്‍ ചുവടുവച്ചു. അസംപ്‌ഷന്‍ കോളജിലെ ഫാഷന്‍ ടെക്‌നോളജി വിഭാഗം ഫ്രാങ്ക്‌ഫര്‍ട്ടിലെ ഫാഷന്‍ സ്‌കൂളുമായി ചേര്‍ന്ന്‌ ഫാഷന്‍ ടെക്‌നോളജി രംഗത്ത്‌ അക്കാഡമിക്‌ സഹകരണത്തിനും തുടക്കമായി. അസംപ്‌ഷന്‍ കോളജുമായുള്ള അന്തര്‍ദേശീയ സഹകരണത്തിന്റെ ഭാഗമായി ജനുവരി 21ന്‌ കൊച്ചിയിലും 22, 23, 24 തീയതികളില്‍ ചങ്ങനാശേരിയിലും സംരഭകത്വസെമിനാറും സംരഭകപരിശീലനവും നടക്കും. ജര്‍മ്മനിയില്‍ നിന്നുമുള്ള സംരംഭകത്വവിദഗ്‌ദര്‍ ഈ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുമെന്ന്‌്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മേഴ്‌സി നെടുംപുറം അറിയിച്ചു.