Breaking News

Trending right now:
Description
 
Dec 05, 2013

മഞ്ഞള്‍ ഗര്‍ഭാശയദള കാന്‍സര്‍ അകറ്റുമെന്ന്‌ പഠനം

image സ്‌ത്രീകളില്‍ കണ്ടുവരുന്ന ഗര്‍ഭാശയദള കാന്‍സര്‍ തടയാന്‍ മഞ്ഞളിനു കഴിയുമെന്നു പുതിയ കണ്ടെത്തല്‍. മഞ്ഞളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന സര്‍ക്കുമിന്‍ എന്ന ഔഷധപദാര്‍ഥം ഗര്‍ഭാശയദള കാന്‍സറിനു കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമാ വൈറസ്‌ അണുബാധയെ തടയാനാകുമെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കോല്‍ക്കത്ത ചിത്തരഞ്‌ജന്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടാണ്‌ കാന്‍സര്‍ പ്രതിരോധ ചികിത്സാ രംഗത്ത്‌ പുതിയ നാഴികക്കല്ലായേക്കാവുന്ന പഠനം നടത്തിയത്‌. ഗര്‍ഭാശയ കാന്‍സര്‍ബാധ സ്ഥിരീകരിച്ചവരും എച്ച്‌പിവി അണുബാധ കണ്ടെത്തിയവരുമായ 400 സ്‌ത്രീകളിലാണ്‌ പഠനം നടത്തിയത്‌. ഇവരില്‍ 280 പേര്‍ക്ക്‌ സര്‍ക്കുമിന്‍ ക്രീമിന്റെയോ ക്യാപ്‌സൂളിന്റെയോ രൂപത്തില്‍ പതിവായി നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്കാകട്ടെ സര്‍ക്കുമിന്‍ നല്‍കിയില്ല. സര്‍ക്കുമിന്‍ ലഭിച്ചവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ എച്ച്‌പിവി അണുബാധയില്‍നിന്നു മുക്തരാവുകയും ചെയ്‌തു. സര്‍ക്കുമിന്‍ ലഭിക്കാത്തവര്‍ക്ക്‌ അണുബാധ വളരെ ഗുരുതരമായിട്ടാണ്‌ കാണപ്പെട്ടത്‌. ഇങ്ങനെയൊക്കെയാണെങ്കിലും മഞ്ഞള്‍ നേരിട്ടു കഴിക്കുന്നതുകൊണ്ട്‌ പ്രയോജനവുമില്ലെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ശാസ്‌ത്രജ്ഞര്‍ പറയുന്നു. സര്‍ക്കുമിന്‍ ക്രീം രൂപത്തിലോ ക്യാപ്‌സൂള്‍ രൂപത്തിലോ ആണ്‌ ഉപയോഗിക്കേണ്ടത്‌. വാണിജ്യപരമായ ഉപയോഗം മുന്നില്‍കണ്ട്‌ ഡ്രഗ്‌ കണ്‍ട്രോളറുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ്‌ ചിത്തരഞ്‌ജന്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടിലെ ശാസ്‌ത്രജ്ഞര്‍.