Breaking News

Trending right now:
Description
 
Oct 24, 2012

മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ബസേലിയോസ്‌ മാര്‍ക്ലിമിസിന്‌ കര്‍ദ്ദിനാള്‍ പദവി

image മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ബസേലിയോസ്‌ മാര്‍ ക്ലിമിസ്‌ കാതോലിക്കാ ബാവയെ കര്‍ദ്ദിനാളായി ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പ ഉയര്‍ത്തി. വത്തിക്കാനില്‍ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 3-30നായിരുന്നു ഭാരത സഭയ്‌ക്ക്‌ അഭിമാനം പകരുന്ന പ്രഖ്യാപനം. സ്ഥാനാരോഹണം നവംബര്‍ 24നു 24-ന്‌ വത്തിക്കാനില്‍ നടക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കര്‍ദ്ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിന്‌ പിന്നാലെ ഭാരത കത്തോലിക്കാ സഭയ്‌ക്ക്‌ വത്തിക്കാനില്‍ നിന്നും വീണ്ടും ലഭിച്ച അംഗീകാരമാണിത്‌.

കത്തോലിക്കാ സഭയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍മാരില്‍ ഒരാളാണ്‌ 53-കാരനായ മാര്‍ ക്ലിമിസ്‌.

മാര്‍പാപ്പാ തെരഞ്ഞെടുപ്പ്‌ ഉള്‍പ്പടെ കത്തോലിക്കാ സഭയുടെ ഏറ്റവും സമുന്നതമായ അധികാര സമിതിയാണ്‌ കര്‍ദ്ദിനാള്‍ തിരുസംഘം. മലങ്കര കത്തോലിക്കാ സഭയില്‍ നിന്ന്‌ ഇത്‌ ആദ്യമായാണ്‌ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക്‌ അംഗീകാരം ലഭിക്കുന്നത്‌.