Breaking News

Trending right now:
Description
 
Dec 04, 2013

ഡയാന രാജകുമാരിയുടെ വെള്ള ഫെയറി സ്റ്റൈല്‍ ഗൗണിന്‌ ലേലവില ഒന്നേമുക്കാല്‍ ലക്ഷം ഡോളര്‍

image
ലണ്ടന്‍: അന്തരിച്ച രാജകുമാരി ഡയാന ഉപയോഗിച്ചിരുന്ന സ്വര്‍ണ അലുക്കുകളും രത്‌നക്കല്ലുകളും പവിഴമുത്തുകളും പതിപ്പിച്ച വെള്ള ഗൗണ്‍ ലേലത്തില്‍ പോയത്‌ 1,67,000 ഡോളറിന്‌. പ്രമുഖ വസ്‌ത്രാലങ്കാര കമ്പനിയായ ഇമ്മാനുവല്‍സ്‌ ഈ വസ്‌ത്രം ഡിസൈന്‍ ചെയ്‌തത്‌ ഡയാനയ്‌ക്കുവേണ്ടിയായിരുന്നില്ലെങ്കിലും രാജകുമാരി ഇഷ്‌ടപ്പെട്ട്‌ സ്വയം തെരഞ്ഞെടുത്തതാണ്‌ ഈ ഗൗണ്‍.

Fairytale dress: Princess Diana pictured in a dress that sold at auction today

പല വിശേഷാവസരങ്ങളിലും ഡയാന രാജകുമാരി അണിഞ്ഞിരുന്നുവെന്ന്‌ ഈ ഗൗണ്‍ ആയിരുന്നുവെന്ന്‌ ലേലം നടത്തിയ കെറി ടെയ്‌ലര്‍ അറിയിച്ചു. ലേലം ചെയ്‌ത ഗൗണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വയ്‌ക്കുമെന്നാണ്‌ അറിഞ്ഞത്‌.