Breaking News

Trending right now:
Description
 
Dec 04, 2013

മാലാഖമാരുടെ ഭൂമിയിലെ നീതിസമരത്തിന്‌‌ രണ്ടു വയസ്‌ ഇന്ന്‌ തൃശൂരില്‍ ആഘോഷം

image
കേരളത്തിന്റെ തൊഴിലാളി സമരചരിത്രത്തില്‍ പുതിയ വീരഗാഥകള്‍ രചിച്ച്‌ യുഎന്‍എയുടെ നേതൃത്വത്തില്‍ നടത്തിയ അവകാശ സമരം തിരുത്തിയെഴുതുന്നത്‌ കേരളത്തിലെ സമരചരിത്രം.
ഇന്ന്‌ യു.എന്‍എയുടെ രണ്ടാം കണ്‍വെന്‍ഷന്‍തൃശൂര്‍ ജില്ലയില്‍ നടക്കുകയാണ്‌. യുഎന്‍എയുടെ രണ്ടു വര്‍ഷത്തെ സമര ചരിത്രത്തിലേക്ക്‌ ഒരു തിരിഞ്ഞു നടത്തം.

നവംബര്‍16 2011ന്‌ യുഎന്‍എ തൃശൂരില്‍ രൂപം കൊള്ളുമ്പോള്‍ ആശങ്കയോടെയാണ്‌ നഴ്‌സുമാര്‍ യുഎന്‍എ എന്ന സംഘടനയെ നോക്കി കണ്ടത്‌. പ്രമുഖ രാഷ്ട്രീയ സംഘടനകളും നഴ്‌സുമാരുടെ സംഘടനയെ എഴുതി തള്ളി. എന്നാല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചോരയും നീരും നല്‌കി വളര്‍ത്തിയെടുക്കുകയായിരുന്നു ഈ പ്രസ്ഥാനത്തെ. വിദേശത്തെ നല്ല ജോലിയും നല്ല ജീവിതവും ഉപേക്ഷിച്ച്‌ ജാസ്‌മിന്‍ എന്ന പടക്കുതിര മുന്നില്‍ നിന്നപ്പോള്‍ സഹനമല്ല പോരാട്ടമാണ്‌ ജീവിതവിജയത്തിന്‌ ആവശ്യമെന്ന്‌ നഴ്‌സുമാര്‍ മാറി ചിന്തിച്ചു.

കേരളത്തിന്റെ അമ്മയുടെ അമൃത ഹോസ്‌പിറ്റലില്‍ നിന്ന്‌ സമര ബാല പാഠങ്ങള്‍ തുടങ്ങിയപ്പോള്‍ സമരം ഒരു കുട്ടിക്കളിയല്ല എന്ന തിരിച്ചറിവ്‌ നഴ്‌സുമാര്‍ക്ക്‌ ലഭിച്ചത്‌. മാലാഖമാരുടെ ശബ്ദം നീതിക്കായി കേണപ്പോള്‍ അസിഹിഷ്‌ണുതയുടെ ആക്രോശങ്ങളാണ്‌ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റില്‍ നിന്ന്‌ കേട്ടത്‌. പീഡനങ്ങളും അടിച്ചമര്‍ത്തലും അവരുടെ സംഘടന ശക്തിയെ തകര്‍ത്തില്ല.
യുഎന്‍എയുടെ പോരാട്ടങ്ങളുടെ അവസാനം സര്‍ക്കാര്‍ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ ഡോ. ബലരാമന്‍ അധ്യക്ഷനായി ഒരു കമീഷനെ നിയമിച്ചു. വീണ്ടും പോരാട്ടക്കാലമായിരുന്നു. റിപ്പോര്‍ട്ട്‌ പൂഴ്‌ത്താന്‍ നടത്തിയ ശ്രമങ്ങളെ യുഎന്‍എ ഒരുമയോടെ നേരിട്ടു. പിന്നെ റിപ്പോര്‍ട്ട്‌ വൈകിപ്പിക്കാന്‍ ശ്രമിച്ചു. 2013നവംബര്‍ ഒന്നിന്‌ വീണ്ടും നഴ്‌സുമാര്‍ സമരം സമരം പ്രഖ്യാപനവുമായി എത്തിയതോടെ സര്‍ക്കാര്‍ നവംബര്‍ 5ന്‌ത്തരവിറക്കി.
തീക്ഷ്‌ണമായ സമരപോരാട്ടങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച തൃശൂരിന്റെ മണ്ണില്‍ നഴ്‌സുമാര്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിനുമുന്നില്‍ സര്‍ക്കാരും മാനേജ്‌മെന്റും ഒടുവില്‍ മുട്ടുമടക്കിയത്‌.
കഴിഞ്ഞ വര്‍ഷം നടന്ന സമരങ്ങളില്‍ എടുത്തു പറയേണ്ട സമരങ്ങളാണ്‌
80ദിവസം നീണ്ട മദര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ പണിമുടക്ക്‌, 108 ആംബുലന്‍സ്‌ സമരം, അമൃത സമരം,ജൂബിലി ഹോസ്‌പിറ്റലിലെ സമരം തുടങ്ങിയവ

നഴ്‌സുമാര്‍ വെന്നിക്കൊടി പാറിക്കുമ്പോള്‍ കേരളം പുതിയ തൊഴിലാളി സമര ചരിത്രത്തിന്‌ തുടക്കം കുറിക്കുകയാണ്‌. അവകാശപോരാട്ടങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കാത്ത തൊഴിലാളി പ്രസ്ഥാനത്തിന്റ പതാക വാഹകരായി കേരളത്തിലെ നഴ്‌സുമാര്‍ രാജ്യത്തിന്‌ ഒരിക്കല്‍ കൂടി മാതൃകയായി.
സമരങ്ങള്‍ പൂര്‍ണമായിട്ടില്ല, ചൂക്ഷണങ്ങള്‍ക്ക്‌ പുതിയ വഴി തേടുകയാണ്‌ ആരോഗ്യമാഫിയ. ഇവരെ നേരിടുവാന്‍ സംഘടനയ്‌ക്ക്‌ കൂടുതല്‍ കരുത്തും ശക്തിയും വേണം. ഒരാഴ്‌ചയായി തൃശൂര്‍ ഒരുങ്ങുകയായിരുന്നു.സംഘടനാ ശക്തി തെളിയിക്കാന്‍. ജാസ്‌മിന്‍ ഷാ പ്രസിഡന്റും സുദീപ്‌ കൃഷ്‌ണ സെക്രട്ടറിയുമായി വീണ്ടും തിരഞ്ഞെടുത്തു. 45 അംഗ സംസ്ഥാന കമിറ്റിയും 21 അംഗ എക്‌സിക്യുട്ടിവ്‌ കമിറ്റിയുമാണ്‌ സംഘടനയെ നയിക്കുന്നത്‌.
സംസ്ഥാന കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ഇന്ന്‌ 3,30ന്‌ എംബി രാജേഷ്‌ എം.പി നിര്‍വഹിക്കും. വി.എം സൂധീരന്‍ കെ.പി രാജേന്ദ്രന്‍,ശോഭ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും