Breaking News

Trending right now:
Description
 
Dec 04, 2013

അടുത്ത ബെല്ലോടു കൂടി നാടകവണ്ടിയുമായി സച്ചിന്‍ ഭാസി കലാനിലയം വരുന്നു

സച്ചിന്‍ ഭാസി കലാനിലയം
image

സഹൃദയരെ,

സച്ചിന്‍ ഭാസി കലാനിലയത്തിന്റെ നാടക വണ്ടി വരുന്നു. ഈ നാടക വണ്ടി വരുന്നത്‌ പ്രവാസി ലോകത്തു നിന്നാണ്‌. കലാസ്‌നേഹികളായ ഏവര്‍ക്കും നാടകവണ്ടിയിലേക്ക്‌ സ്വാഗതം.
 ലോകത്തിന്റെ വിവിധ കോണുകളിലുള്ള നാടക കലയെ സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകരെ അണി നിരത്തി നാടകവണ്ടിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്‌മരണകളുമായി നിങ്ങളുടെ മുന്നില്‍ എത്തുമ്പോള്‍ നിങ്ങളിലെ കലാസ്വാദകന്‌ നിസംശയം ഈ വണ്ടിയില്‍ പ്രവേശിക്കാം.
മനസിനെയും ആത്മാവിനെയും ചിന്തിപ്പിക്കുകയും ഉദ്ദിപിക്കുകയും ചെയ്യുന്ന നല്ലതു മാത്രമാണ്‌ ഈ നടകവണ്ടിയിലുള്ളവര്‍ നിങ്ങളോട്‌ സംവാദിക്കുക. നാടകത്തിന്‌ ഉണര്‍ത്തു പാട്ടുമായി സോഷ്യല്‍ മീഡിയയിലെ ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ നാടകവണ്ടി നിങ്ങളുടെ സമക്ഷം എത്തുക.
കലാസ്‌നേഹികളെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും തിരുത്തലുകളുമായി ഈ കലാവണ്ടിയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഈ കലാവണ്ടിയുടെ അണിയറ പ്രവര്‍ത്തകരെ കുറിച്ച്‌ ഒരു വാക്ക്‌. 


Photo: മലയാളത്തിലെ ആദ്യ നാടകട്രൂപ്പിന്റെ നടത്തിപ്പുകാരൻ ?പൊട്ടകനയത്ത് വേലുപ്പിള്ളയേയും ഓച്ചിറ കൃഷ്ണൻകുട്ടിയേയും കലാകേരളം തമസ്കരിച്ചോ ?കാണുക
കൊല്ലം സ്വദേശിയായ സച്ചിന്‍ ഭാസി കലാനിലയമാണ്‌ ഈ നാടക വണ്ടിയുടെ കലാസംവിധാനം നിര്‍വഹിച്ചത്‌. കൊച്ചി സ്വദേശിയായ അനൂപാണ്‌ സഹസംവിധായകന്‍. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിന്നാണ്‌ നാടകകലയുടെ ഉണര്‍ത്തു പാട്ടുമായി റിവേഴ്‌സ്‌ ഗിയറില്‍ ഓടുന്ന ഒരു വണ്ടി വേണമെന്നു അനൂപും സച്ചിനും തീരുമാനിച്ചത്‌. സച്ചിന്‍ കലാനിലയത്തിന്റെ പ്രോഗ്രാംഡയറക്ടര്‍ കൂടിയാണ്‌ ദുബൈയില്‍ അക്കൗണ്ടായി ജോലി ചെയ്യുന്ന സച്ചിന്‍ കണ്ട വ്യത്യസ്‌തമായ കാഴ്‌ചയാണ്‌ നാടകവണ്ടിയെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌.
ആ കാഴ്‌ച ഇതായിരുന്നു. നാടകത്തിലേക്ക്‌ മടങ്ങി വരുന്ന പ്രവാസി കൂട്ടായ്‌മകള്‍. ജോലിയുടെ തിരക്കും പ്രവാസത്തിന്റെ ഏകാന്തതയിലും അവര്‍ നാടകത്തിനായി സമയം മാറ്റി വച്ചു. അഭിനയ രംഗത്ത്‌ മുന്‍ പരിചയമില്ലാത്ത ഇവര്‍ എത്തി നാടകത്തിന്റെ പരിശീലന കളരിയില്‍ എത്തി. നാടകത്തിന്‌ മരണമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട്‌ പ്രവാസികള്‍ നാടക ചര്‍ച്ചകളില്‍ സജീവമാകുകയും നാടകം രംഗവേദികളില്‍ എത്തിക്കുകയും ചെയ്‌തതോടെയാണ്‌ സോഷ്യല്‍ മീഡിയയില്‍ നാടകത്തിനായി ഒരു പേജു വേണമെന്ന്‌ സച്ചിന്‍ ഭാസി കലാനിലയത്തിന്‌ ഒരാശയം തോന്നിയത്‌.
നാടകത്തിന്റെ കൂടുതല്‍ വിശേഷങ്ങളും വാര്‍ത്തകളുമായി നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാകും. നാടകത്തെക്കുറിച്ച്‌ കോമഡിക്കാര്‍ പറഞ്ഞു തേഞ്ഞ ഒരു കാഴ്‌ചയല്ല ഇവിടെ പങ്കു വയ്‌ക്കേണ്ടത്‌. സാമൂഹിക - രാഷ്ട്രീയ മാറ്റത്തിന്‌ വഴിത്തെളിച്ച ആ നല്ല നാടകമാണ്‌ നാം കാണുന്നത്‌.
നിങ്ങളുടെ മനസില്‍ മായാതെ നില്‍ക്കുന്ന ആദ്യ നാടക കാഴ്‌ചയെക്കുറിച്ച്‌ പങ്കുവയ്‌ക്കാം.
നാടകവണ്ടിയുടെ കാണാ കാഴ്‌ചകളിലേക്ക്‌ എല്ലാ ഫെയ്‌സ്‌ബുക്കു സുഹൃത്തുക്കള്‍ക്കും സ്വാഗതം.
ഞങ്ങളുടെ പേജ്‌ ലിങ്ക്‌ താഴെ പറയുന്നതാണ്‌. 
https://www.facebook.com/nadakavandi?fref=ts