Breaking News

Trending right now:
Description
 
Dec 03, 2013

ഗുജറാത്ത്‌ കമ്യുണിസിറ്റുകാരന്‍ സന്ദര്‍ശിക്കാന്‍ പാടില്ലാത്ത സ്ഥലമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല: ശ്രീ രാമകൃഷ്‌ണന്‍ എംഎല്‍എ

ജിജി ഷിബു
image


ഗുജറാത്ത്‌ കമ്യുണിസിറ്റുകാരനു സന്ദര്‍ശിക്കാന്‍ പാടില്ലാത്ത സ്ഥലമാണെന്ന്‌ വിശ്വസിക്കുന്നില്ലെന്ന്‌ ശ്രീ രാമകൃഷ്‌ണന്‍. ഗുജറാത്തിലെ നഗര വികസനത്തെക്കുറിച്ച്‌ പഠിക്കാന്‍ കേരളത്തിലെ മന്ത്രിമാരായ കെ.സി ജോസഫ്‌, കെ.എം മാണി, മഞ്ഞളാം കുഴി എലി, മുനീര്‍ എന്നിവര്‍ നയിക്കുന്ന സംഘത്തില്‍ ഇടതു എംഎല്‍എമാരായ ശ്രീരാമകൃഷ്‌ണന്‍, ശിവന്‍ക്കുട്ടി ഇ.കെ വിജയന്‍ എന്നിവരും പങ്കെടുക്കുന്നുവെന്ന്‌ പിടിഎ വാര്‍ത്തയോട്‌ പ്രതികരിക്കവേയാണ്‌ ശ്രീരാമകൃഷ്‌ണന്‍ ഇങ്ങനെ പറഞ്ഞത്‌. ഡിസംബര്‍ 12നാണ്‌ നിയമ സഭസമിതി ഗുജറാത്ത്‌ സന്ദര്‍ശിക്കുക.

വാര്‍ത്ത തികച്ചും വസ്‌തുത വിരുദ്ധമാണെന്ന്‌ ശ്രീ രാമകൃഷ്‌ണന്‍ എംഎല്‍എ ഗ്ലോബല്‍ മലയാളത്തോട്‌ പ്രതികരിച്ചു. നഗരവികസനത്തെക്കുറിച്ച്‌ പഠിക്കാനല്ലയെന്നും മാലിന്യ സംസ്‌കരണത്തെക്കുറിച്ച്‌ അറിയാന്‍ ചെന്നൈ, ചാണ്ഡിഗട്ട്‌, ജമ്മു, ഡല്‍ഹി, സൂററ്റ്‌ തുടങ്ങിയ രാജ്യത്തെ ഏഴു സ്ഥലങ്ങളില്‍ സമിതി സന്ദര്‍ശനം നടത്തുന്നുണ്ട്‌. അതില്‍ ഒരു സ്ഥലം മാത്രമാണ്‌ സൂററ്റ്‌. അഹമ്മദാബാദില്‍ പോലും സംഘം സന്ദര്‍ശിക്കുന്നില്ല. അല്ലാതെ അവിടെ താമസിച്ചു പഠിക്കാന്‍ പോകുകയല്ല സംഘം. ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമാണ്‌ സംഘം അവിടെ ചിലവഴിക്കുക.

സൂററ്റില്‍ പൊട്ടിപുറപ്പെട്ട പ്ലേഗിനു ശേഷം സ്ഥാപിച്ച പ്ലാന്റിന്റെ പ്രവര്‍ത്തനമാണ്‌ പ്രധാനമായും മനസിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്‌. മോഡി അധികാരത്തില്‍ വരുന്നതിനു മുമ്പാണ്‌ പ്ലാന്റ്‌ സ്ഥാപിച്ചതെന്നും ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. ഗുജറാത്ത്‌ കമ്യുണിസറ്റുകാര്‍ സന്ദര്‍ശിക്കാന്‍ പാടില്ല എന്നു വിലക്കൊന്നുമില്ല. എന്നാലും എംഎല്‍എമാര്‍ അവരുടെ സൗകര്യമനുസരിച്ച്‌ ഏതെങ്കിലുമൊക്കെ സ്ഥലങ്ങളില്‍ ചേരുകയാണ്‌ പതിവ്‌. നിയമ സഭാ സമിതി സാധാരണ ഡിസംബര്‍ മാസങ്ങളിലാണ്‌ സന്ദര്‍ശനം നടത്തുന്നത്‌.
സിപിഐ എംഎല്‍എയായ ഇ.കെ വിജയനും സൂററ്റ്‌ സന്ദര്‍ശിക്കുമോയെന്ന്‌ അവസാന തീരുമാനം എടുത്തിട്ടില്ലയെന്ന്‌ പറഞ്ഞു. ചില വ്യക്തിപരമായ പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇടതുഎംഎല്‍എമാര്‍ ഗുജറാത്ത്‌ സന്ദര്‍ശിക്കുന്നുവെന്ന വാര്‍ത്ത അറിയില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

നിയമസഭാ സമിതി ഗുജറാത്ത്‌ സന്ദര്‍ശിക്കുന്നുവന്നത്‌ ദേശീയ മാധ്യമങ്ങള്‍ ഏറെ ആഘോഷത്തോടെയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മോഡി വിരുദ്ധ പ്രചരണ നടത്തുകയും ഗുജറാത്ത്‌ വികസനം പൊള്ളയാണെന്നു പറയുകയും ചെയ്യുന്ന വലതു- ഇടതു സംഘം ഗുജറാത്ത്‌ സന്ദര്‍ശിക്കുന്നുവെന്ന വാര്‍ത്ത മോഡിയുടെ പ്രവര്‍ത്തന മികവായാണ്‌ വിലയിരുത്തുന്നത്‌.
ഷിബു ബേബി ജോണ്‍ അടുത്തനാള്‍ നടത്തിയ ഗുജറാത്ത്‌ സന്ദര്‍ശനം വിവദമായി മാറിയിരുന്നു.