Breaking News

Trending right now:
Description
 
Dec 03, 2013

കറുത്ത തൊലിയുമായി ആസ്‌ട്രേലിയന്‍ ജീവിക്കുന്നവരോട്‌ "വെളുക്കാന്‍ തേച്ച്‌ പാണ്ട്‌ ആകരുത്‌" :കോസ്‌മറ്റിക്‌ ശസ്‌ത്രക്രീയ വ്യാപകമാകുന്നു.

image


മെല്‍ബണ്‍: സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്‌ വെളുത്ത തൊലിയുള്ള സായിപ്പന്‍ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ തോന്നിയ ഒരു അപകര്‍ഷതാബോധം തരണം ചെയ്യാന്‍ ഡൊമനിക്ക്‌ മാബര്‍ വാരിക്കോരി തേച്ച സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ അലര്‍ജി രോഗിയാക്കി മാറ്റിയപ്പോഴാണ്‌ ഇരുപതാം വയസില്‍ മാബര്‍ ആ തീരുമാനം എടുത്തത്‌. ഇനി നിറം മാറ്റാന്‍ ക്രീമുകള്‍ തേക്കില്ല.
പ്രമുഖ മോഡലും അഭിനേത്രിയുമായ ഡൊമനിക്‌ മാബര്‍ എന്ന ഇതുപതുകാരിയുടെ മാതാവ്‌ ശ്രീലങ്ക വംശജയാണ്‌. പിതാവ്‌ ബ്രിട്ടീഷ്‌ വംശജയും. തൊലിനിറം കുറഞ്ഞവരോട്‌ ആസ്‌ട്രേലിയക്കാര്‍ക്ക്‌ ഇത്തിരി അകല്‍ച്ചയുണ്ടെന്ന്‌ തോന്നിയതോടെ മാബര്‍ ക്രീമുകള്‍ പുരട്ടി തന്റെ ശരീരത്തെ ഒരു പരീക്ഷണ ശാലയാക്കി മാറ്റി. 

സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ ശരീരത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ്‌ ഈ സുന്ദരി തന്റെ പഴയ തൊലിയിലേക്ക്‌ തിരിച്ചു പോകാന്‍ തീരുമാനിച്ചതും. നിറം മാറ്റലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച ബോധവല്‍ക്കരിക്കാനും തീരുമാനിച്ചത്‌.
ഏഷ്യന്‍ വംശജര്‍ പൊതുവേ വെളുത്ത നിറമുള്ളവരെയാണ്‌ സൗന്ദര്യമുള്ളവരായി കരുതുന്നത്‌. "ചെഞ്ച്‌ മൈ റെയ്‌സ്‌"എന്ന തന്റെ പുസതകത്തിലാണ്‌ വെളുക്കാനായി ക്രീമുകള്‍ വാരി തേച്ച്‌ ജിവിതത്തെ റിസ്‌ക്കി ആക്കുന്നവരോട്‌ മാബറിന്‌ പറയാന്‍ ഒന്നു മാത്രമേയുള്ളു. വെളുക്കാന്‍ തേച്ച്‌ പാണ്ടാവരുത്‌.
ശ്രീലങ്കന്‍ വംശജയായ അമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ തന്റൈ മാറ്റിയ തൊലി നിറം കണ്ട്‌ എല്ലാവരും സുന്ദരിയാണെന്നു പറയുമായിരുന്നു. ലോകത്തെമ്പാടുമുള്ള സ്‌ത്രീകള്‍ സൗന്ദര്യത്തിന്‍രെ ലക്ഷണമായി കരുതുന്നത്‌ വെളുപ്പു നിറമാണെന്നും മാബറ പറഞ്ഞു.

ഇന്ന്‌ കൂടുതല്‍ വെസ്റ്റേണ്‍ ലുക്ക്‌ ഉണ്ടാകാന്‍ അടിമുടി ശസ്‌ത്രക്രീയയ്‌ക്ക്‌ വിധേയരാകുവാന്‍ ആസ്‌ട്രേലിയന്‍ വംശജരും തയാറാകുന്നു. ആസ്‌ട്രേലിയായില്‍ കൂടുതല്‍ സുന്ദരിയാകുവാന്‍ അഞ്ചില്‍ ഒരു സ്‌ത്രീ ശസ്‌ത്രക്രീയയ്‌ക്ക്‌ വിധേയരാകുന്നുവെന്നാണ്‌ പ്രമുഖ ചൈന- ആസ്‌ട്രേലിയന്‍ ടിവി അവതാരക അന്ന ചോയിയുടെ കണ്ടെത്തല്‍.
ബേബി ഫെയ്‌സും വലിയ കണ്ണുകള്‍, നീളമുള്ള മുക്ക്‌, കൂര്‍ത്ത്‌ താടി, വിആകൃതിയുള്ള മുഖം ഇതാണ്‌ ആസ്‌ട്രേലിയന്‍ ബ്യൂട്‌ാടി ട്രെന്‍ഡ്‌. ഗാംഗ്നാം ജില്ലയില്‍ മാത്രം 500ലധികം കോസ്‌മറ്റിക്‌ ശസ്‌ത്രക്രീയ നടത്തുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്ന്‌ പ്രമുഖ ചൈന- ആസ്‌ട്രേലിയന്‍ ടിവി അവതാരക അന്ന ചോയി വ്യക്തമാക്കി.
എന്തായാലും തൊലി നിറം മാറ്റുവാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടേതായ കാരണങ്ങള്‍ ഉണ്ടാകാം എന്നാല്‍. അതു ചെയ്യുന്നതിന്‌ മുമ്പ്‌ മനസിലാക്കുക നിങ്ങളുടെ നിറത്തില്‍ തന്നെ നിങ്ങളായിരിക്കുന്നതാകാം നിങ്ങളുടെ ആരോഗ്യത്തിന്‌ നല്ലത്‌.