Breaking News

Trending right now:
Description
 
Dec 02, 2013

ജംഗ്‌ളീ ഡോട്ട്‌കോം ഇന്ത്യയിലെ മികച്ച കംപാരിസണ്‍ ഷോപ്പിംഗ്‌ സൈറ്റ്‌

image
ജംഗ്‌ളീ ഡോട്ട്‌കോമിന്‌ (www.junglee.com) ഇന്ത്യയിലെ ഏറ്റവും മികച്ച കംപാരിസണ്‍ ഷോപ്പിംഗ്‌ വെബ്‌സൈറ്റിനുള്ള ബഹുമതി. ഡിജിറ്റല്‍ അനലറ്റിക്‌സ്‌ സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ ഇന്റര്‍നെറ്റ്‌ ടെക്‌നോളജി കമ്പനി കോംസ്‌കോര്‍ നടത്തിയ റാങ്കിംഗിലാണ്‌ ജംഗ്‌ളീ ഡോട്ട്‌കോം ഈ ബഹുമതി കൈവരിച്ചത്‌. 2012 സെപ്‌റ്റംബര്‍ മുതല്‍ തുടര്‍ച്ചയായി കോംസ്‌കോര്‍ റാങ്കിംഗില്‍ ഒന്നാമതാണ്‌ ജംഗ്‌ളീ ഡോട്ട്‌കോം.



25 വിഭാഗങ്ങളിലായി 30 ദശലക്ഷം ലിസ്റ്റിംഗുകളും 1400 ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകളും, 25,000 സ്റ്റോറുകളും കൈകാര്യം ചെയ്യുന്ന ജംഗ്‌ളീ ഡോട്ട്‌കോം ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ചെയ്യുന്നവര്‍ക്ക്‌ ഏറ്റവും പ്രയോജനകരമായ താരതമ്യം അതിവേഗത്തില്‍ നല്‍കുന്നു. ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ആമസോണ്‍ നല്‍കുന്ന ഒരു സേവനമാണ്‌ ജംഗ്‌ളീ ഡോട്ട്‌കോം.