
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെ നഴ്സുമാര്‍ സമരം തുടങ്ങി. കണ്ണൂര്‍ കൊയിലി, ധനലക്ഷ്മി, ആശീര്‍വാദ്, സ്പെഷ്യാലിറ്റി, തളിപ്പറമ്പ് ലൂര്‍ദ് എന്നീ ആസ്പത്രികളിലെ നഴ്സുമാരാണ് സമരരംഗത്തുള്ളത്.ഡോ. ബലരാമന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, സ്വകാര്യ ആശുപത്രികളിലും മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഐ.എന്‍.എ. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ശിഹാബ് സമരം ഉദ്ഘാടനംചെയ്തു. ജിതേഷ് കാഞ്ഞിലേരി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. നേതാവ് കെ.കരുണാകരന്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് അമേഷ് കുറുമാത്തൂര്‍, എസ്. ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഇ.പി.മഹേഷ്കുമാര്‍ സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആസ്പത്രികളില്‍ നഴ്സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.ജനാര്ദനന്, ഡി.സി.സി. അംഗം ഇ.ടി.രാജീവന് എന്നിവര്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ സ്വകാര്യ ആസ്പത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് സോഷ്യലിസ്റ്റ് ജനത നിയോജക മണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. തളിപ്പറമ്പ് ലൂര്‍ദ് ആസ്പത്രിക്കുമുന്നില്‍ സമരം നടത്തുന്ന നഴ്സുമാര്‍ക്ക് യോഗം അഭിവാദ്യം അര്‍പ്പിച്ചു. പ്രസിഡന്റ് ദേവസ്യ മണലേല്‍ അധ്യക്ഷത വഹിച്ചു. കെ.വി.ജനാര്ദനന്, സി.കെ.പി.ഇബ്രാഹിം, കെ.ദാമോദരന്‍, വി.വി.ഗോവിന്ദന്, ജോസ് മടവനാട്, പി.ദാമോദരന്‍, പി.നാരായണന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ചന്ദ്രന് സ്വാഗതം പറഞ്ഞു.
ദേശീയ പാതയ്ക്കു സമീപം സമരം നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്ത് പോലീസ് വാന്‍ നിര്ത്തിയിട്ടതിനെതിരേ നഴ്സുമാര്‍ പ്രതിഷേധിച്ചു. പിന്നീട് പട്ടുവം റോഡ് ജംഗ്ഷനിലാണ് സമരപ്പന്തല്‍ സജ്ജീകരിച്ചത്.