
രാജ്യത്തെ മികച്ച വിനോദസഞ്ചാര
കേന്ദ്രമായി ഗോവയെ തെരെഞ്ഞെടുത്തു. അന്താരാഷ്ട്ര യാത്രാ മാഗസിന് ആയ കോണ്ടെ
നാസ്റ്റിന്റെ തെരഞ്ഞെടുപ്പിലാണ് കേരളത്തെ മറികടന്ന് ഗോവ ഒന്നാമതെത്തിയത്.
മാഗസിന്റെ ട്രാവല്‍ അവാര്‍ഡിന് ഗോവ അര്‍ഹമായതായി ഗോവ ടൂറിസം വിഭാഗം വ്യക്തമാക്കി.
മുന്‍ പോര്‍ച്ചുഗീസ് കോളനിയായ ഗോവയുടെ പ്രധാന ആകര്‍ഷണം സുന്ദരമായ ബീച്ചുകളാണ്.
വാട്ടര്‍ സ്പോര്‍ട്ട്സ്, ചൂതുകളി, കുറഞ്ഞ നിരക്കില്‍ മദ്യ ലഭ്യത തുടങ്ങിയ
കാര്യങ്ങള്‍ ഗോവയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നു. സഞ്ചാരികളുടെ
എണ്ണത്തില്‍ 10 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സ്ത്രീ സുരക്ഷ ഏറ്റവുമധികം
ആശങ്ക സൃഷ്ടിക്കുന്ന ഈ സമയത്ത് ഇതിനായുള്ള നടപടികളും ഗോവ സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ത്രീ ടാക്സി ഡ്രൈവര്‍മാര്‍രെ ഉടന്‍
നിരത്തിലിറക്കും. പനാജി, മാര്‍ഗോ, മാപുസ, വാസ്കോ നഗരങ്ങളില്‍ ഉടന്‍ ഈ സംവിധാനം
ഏര്‍പ്പെടുത്തും. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായുള്ള ടാക്സി
സര്‍വീസ് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകും. ടൂറിസം സീസണില്‍ സ്ത്രീ
ഡ്രൈവര്‍മാരുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം വകുപ്പ് പറയുന്നു.
അടുത്ത മാസം തുടക്കത്തോടെ ഗോവയില്‍ ടൂറിസം സീസണ് ആരംഭിക്കും.