Breaking News

Trending right now:
Description
 
Nov 30, 2013

കാനഡയില്‍ ക്രിസ്ത്മസ് ആഘോഷം

ബ്രംപ്ടന്‍ മലയാളീ സമാജം
image


ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കാനഡയിലെ ബ്രംപ്ടനില്‍ തുടക്കമായി. 10245 കെന്നഡി റോഡില്‍ ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഉത്ഘാടനം  ശ്രീമതി ലതാ മേനോന്‍ നിര്‍വഹിച്ചു. സമാജം സെക്രടറി ജോജി ജോര്‍ജ് സ്വാഗതവും ട്രഷറര്‍ തോമസ്‌ വര്‍ഗിസ് നന്ദിയും രേഖപെടുത്തി.ഫോകാനായുടെ നിയുക്ത പ്രസിഡണ്ട്‌ ശ്രീ ജോണ്‍ പി ജോണ്‍ ആഘോഷങ്ങളില്‍ പ്രത്യേക അഥിതി ആയിരുന്നു.

കാനഡയിലെ മലയാളീ സംഘടനകളുടെ സംയുക്ത കേരളപിറവി ആഘോഷങ്ങള്‍ക്ക് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെയ്ച്ച സമാജം താജ് മഹല്‍ എന്ന സംഗീത നാടക ശില്പ്പത്തിന്റെ സംവിധായകന്‍ ബിജു തയ്യില്‍ചിറയെയും സഹപ്രവര്‍ത്തകരെയും  പ്രസ്തുത സമ്മേളനത്തില്‍ സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം അവാര്‍ഡ്‌ നല്‍കി ആദരിക്കുകയുണ്ടായി.