Breaking News

Trending right now:
Description
 
Oct 24, 2012

വിപണി കീഴടക്കാന്‍ ആപ്പിളിന്റെ ഐപാഡ്‌ മിനി

image ആപ്പിളിന്റെ ഐപാഡ്‌ മിനി പുറത്തിറങ്ങി. 7.2 എംഎം മാത്രം കനവും 7.9 ഇഞ്ച്‌ സ്‌ക്രീന്‍ വലിപ്പവുമുള്ള ഐപാഡ്‌ മിനി നവംബര്‍ രണ്ടിന്‌ ഉപയോക്താക്കളുടെ കൈയിലെത്തും. 269 പൗണ്ട്‌ മുതല്‍ 599 പൗണ്ട്‌ വരെയാണ്‌ വില (329 മുതല്‍ 659 വരെ അമേരിക്കന്‍ ഡോളര്‍). പെന്‍സിലിന്റെ മാത്രം കനവും ഒരു പേപ്പര്‍ബോര്‍ഡിന്റെയത്ര മാത്രം ഭാരവുമുള്ളതാണ്‌ ഐപാഡ്‌ മിനി.

ക്രിസ്‌മസ്‌ - ന്യൂഇയറിന്‌ വമ്പന്‍ വില്‍പ്പനയാണ്‌ ആപ്പിള്‍ ലക്ഷ്യമിടുന്നത്‌. പത്തു മില്യണ്‍ ഐപാഡ്‌ മിനി നിര്‍മിക്കാന്‍ ആപ്പിള്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നാണ്‌ പുറത്തറിയുന്നത്‌. ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ആമസോണ്‍, മൈക്രോസോഫ്‌റ്റ്‌, ഗൂഗിള്‍ എന്നിവയ്‌ക്ക്‌ കനത്ത ഭീഷണി ഉയര്‍ത്തുന്നതാകും ഐപാഡ്‌ മിനി എന്നു വിലയിരുത്തപ്പെടുന്നു. കറുപ്പ്‌, വെളുപ്പ്‌ എന്നിങ്ങനെയാണ്‌ പുതിയ ഐപാഡിന്റെ നിറം.

പതിമൂന്ന്‌ ഇഞ്ച്‌ വലിപ്പമുള്ള പരിഷ്‌കരിച്ച മാക്‌ബുക്കും ആപ്പിള്‍ അവതരിപ്പിച്ചു. റെറ്റിന ഐ ഡിസ്‌പ്ലേയാണ്‌ ഇതിന്റെ പ്രത്യേകത. മാക്‌ മിനി കംപ്യൂട്ടര്‍ ഐമാക്‌ ഡെസ്‌ക്‌ ടോപ്‌ കംപ്യൂട്ടര്‍ എന്നിവയും ആപ്പിള്‍ പുറത്തിറക്കി.

ഏറെ വേഗത നല്‌കുന്ന എ5 ചിപ്പാണ്‌ ഐപാഡ്‌ മിനിയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഫെയ്‌സ്‌ടൈം എച്ച്‌ഡി, അഞ്ച്‌ മെഗാപിക്‌സല്‍ ഐസൈറ്റ്‌ കാമറ, അള്‍ട്രാഫാസ്റ്റ്‌ വയര്‍ലെസ്‌, പത്തുമണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി എന്നിവയാണ്‌ ഐപാഡ്‌ മിനിയുടെ പ്രത്യേകതയെന്ന്‌ വാഷിംഗ്‌ടണിയയിലെ സാന്‍ജോസില്‍ ആപ്പിള്‍ വേള്‍ഡ്‌വൈഡ്‌ മാര്‍ക്കറ്റിംഗ്‌ വൈസ്‌ പ്രസിഡന്റ്‌ ഫില്‍ ഷില്ലര്‍ പറഞ്ഞു.