Breaking News

Trending right now:
Description
 
Nov 29, 2013

അഭിഭാഷകയെ പീഡിപ്പിച്ചത്‌ ജസ്റ്റീസ്‌ എ.കെ ഗാംഗുലി: സുപ്രിം കോടതി പേര്‍ പുറത്തു വിട്ടു

image ന്യുഡല്‍ഹി: നിയമ വിദ്യര്‍ത്ഥിയായിരിക്കെ അഭിഭാഷകയെ പീഡിപ്പിച്ചത്‌ സുപ്രിം കോടതിയുടെ റിട്ടേര്‍ഡ്‌ ജഡ്‌ജി എ.കെ ഗാഗുലിയാണെന്ന്‌ സുപ്രിം കോടതി അന്വേഷണ സമിതി. എന്നാല്‍ താന്‍ സാഹചര്യങ്ങളുടെ ഇരയാണെന്ന്‌ ജഡ്‌ജി പ്രതികരിച്ചത്‌. താന്‍ പുത്ര തുല്യ വാല്‍സല്യത്തോടെയാണ്‌ താന്‍ അവരോട്‌ പെരുമാറിയത്‌. വീട്ടില്‍ പലതണ വന്നിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ അവിടെയും എത്തി. എന്നോടൊപ്പം അവര്‍ ഡിന്നര്‍ കഴിച്ചിട്ടുണ്ട്‌ അപ്പോഴെന്നും ആരോപണം ഉന്നയിച്ചില്ല. അവര്‍ക്ക്‌ എന്നെ വിട്ടു പോകാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നു. എന്നെ വിട്ടു പോയതിനു ശേഷം എനിക്കെതിരെ ആരോപണം ഉപയോഗിക്കുന്നത്‌ നിര്‍ഭാഗ്യകരമെന്നാണ്‌ ജസ്‌റ്റിസ്‌ ഗാംഗുലി ഒരു ദേശീയ മാധ്യമത്തിന്‌ നല്‌കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്‌.

മുത്തച്ഛന്റെ പ്രായമുള്ള സുപ്രിം കോടതി ജഡ്‌ജി തന്നെ പഠനത്തിന്റെ ഭാഗമായി ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്ന ആരോപണവുമായി അഭിഭാഷക ബ്ലോഗില്‍ കുറിച്ചിരുന്നു.
എന്‍ജിഒ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്‌ പീഡിപ്പിച്ചത്‌. ഇന്ത്യ മുഴുവനും ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ തണുത്ത്‌ വിറങ്ങലിച്ച്‌ നില്‍ക്കുമ്പോഴാണ്‌ സുപ്രിംകോടതി ജഡ്‌ജിയുടെ പീഡനമെന്നാണ്‌ അവര്‍ ബ്ലോഗില്‍ പറയുന്നത്‌.

നിയമവിദ്യാര്‍ത്ഥിനിയെ മുന്‍ സുപ്രിം കോടതി ജഡ്‌ജി പീഡിപ്പിച്ചുവെന്ന ആരോപണം സുപ്രിം കോടതി മൂന്നംഗ ജഡ്‌ജിമാര്‍ അന്വേഷിച്ചത്‌. സുപ്രിം കോടതി ജനറല്‍ ആര്‍എം ലോധ, എച്ച്‌ എല്‍ ദത്തു, രഞ്‌ജന പ്രകാശ്‌ ദേശായി എന്നിവരാണ്‌ യുവ അഭിഭാഷകയുടെ ആരോപണത്തില്‍ അന്വേഷണം നടത്തുന്നത്‌.

ഇന്റന്‍ഷിപ്പിന്‌ എത്തിയ വിദ്യാര്‍ത്ഥിനിയെ ജഡ്‌ജി ഹോട്ടല്‍ മുറിയില്‍ വച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ജൂഡിഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍ക്കുട്ടി തന്റെ ബ്ലോഗിലൂടെ ജഡ്‌ജിക്കെതിരെ ആരോപണവുമായി എത്തിയത്‌. കഴിഞ്ഞ്‌ ഡിസംബര്‍ രാവില്‍ ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പ്രതിഷേധ കടലായി ഇരമ്പുപ്പോഴാണ്‌ മുത്തച്ഛന്റെ പ്രായമുള്ള വ്യക്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചത്‌. തന്നെ കൂടാതെ മൂന്നു പെണ്‍കുട്ടികളെക്കൂടി ഇയാള്‍ പീഡിപ്പിച്ചുവെന്ന്‌ പെണ്‍കുട്ടി തന്റെ ബ്ലോഗിലൂടെയാണ്‌ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്‌.
ജുഡീഷ്യറിയുടെ അന്തസ്‌ഇടിക്കുന്ന ആരോപണമാണ്‌ ഇതെന്നും അതിനാല്‍ ജഡിജിമാരുടെ സമിതി ഈ ആേരാപണം അന്വേഷിക്കും