Breaking News

Trending right now:
Description
 
Nov 29, 2013

53-ാംവയസില്‍ പങ്കജം ക്യാപ്‌സൂള്‍ടെസ്റ്റ്‌ട്യൂബ്‌ ശിശുവിന്റെ മാതാവായി

image
കോയമ്പത്തൂര്‍: പങ്കളം വേലപ്പന്‍ എന്ന 53കാരി സ്‌ത്രീയാണ്‌ രണ്ടു നൂറ്റാണ്ടായി നടത്തുന്ന വന്ധ്യത യുദ്ധത്തിന്‌ വ്യാഴാഴ്‌ച രാവിലെ വിരാമമിട്ടത്‌. ക്യാപ്‌സൂള്‍ ടെസ്റ്റ്‌ ട്യൂബ്‌ ടെക്‌നോളജിയുടെ സഹായത്തോടെ ഒരു പെണ്‍കുഞ്ഞിന്‌ ഈ റോഡിലുള്ള ആശുപ്‌ത്രിയില്‍ ജന്മം നല്‌കിയത്‌
ടെസ്റ്റ്‌ട്യൂബ്‌ ടെക്‌നോളജിയുടെ പരിഷ്‌കരിച്ച രൂപമാണ്‌ ക്യാപ്‌സൂള്‍ ടെസ്റ്റ്‌ ട്യൂബ്‌. അമേരിക്ക 2011യില്‍ വികസിപ്പിച്ചെടുത്ത ഈ ടെക്‌നോളജി 2012യിലാണ്‌ ഇന്ത്യയില്‍ എത്തിയത്‌. ഇന്ത്യയിലെ ആദ്യത്തെ ക്യാപ്‌സൂള്‍ ശിശുവാണ്‌ ഈറോഡിലെ മാരുതി മെഡിക്കല്‍ സെന്ററില്‍ ഇന്നലെ ജനിച്ചത്‌. ഡോ.നിര്‍മ്മല സദാശിവമാണ്‌ ചികിത്സക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ടെസ്‌റ്റ്‌ ട്യൂബ്‌ ചികിത്സ രീതിയെക്കാള്‍ ഏറെ ചിലവു കുറഞ്ഞതാണ്‌ ക്യാപ്‌സൂള്‍ ചികിത്സ.
സ്‌ത്രീ ശരീരത്തില്‍ നിന്ന്‌ ശേഖരിക്കുന്ന അണ്ഡവും പ്രത്യേകം തയാറാക്കിയ പുരുഷ ബീജവും തമ്മില്‍ യോജിപ്പിച്ച്‌ പ്രത്യേക ക്യാപ്‌സൂളില്‍ ലാബില്‍ സൂക്ഷിക്കുന്നു. പിന്നീട്‌ സ്‌ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.
ഈ ചികിത്സ ടെസ്റ്റ്‌ട്യൂബ്‌ ടെക്‌നോളജിയെക്കാള്‍ കാര്യക്ഷമവും ചിലവു കുറഞ്ഞതുമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.