Breaking News

Trending right now:
Description
 
Nov 29, 2013

മോട്ടോ മൊറിനി ഇന്ത്യന്‍ വിപണിയിലിറങ്ങാന്‍ ഒരുങ്ങുന്നു

image ഇറ്റാലിയന്‍ ഇരുചക്ര വാഹന കമ്പനിയായ മോട്ടോ മൊറിനി ഇന്ത്യന്‍ വിപണിയിലിറങ്ങാന്‍ ഒരുങ്ങുന്നു. ആഭ്യന്തര കമ്പനിയായ വര്‍ഡേഞ്ചിയുമായി സഹകരിച്ചാണ്‌ പുത്തന്‍ വാഹനങ്ങള്‍ ഇറക്കുന്നത്‌. 1937ല്‍ ബൊലോഗനയില്‍ അല്‍ഫോണ്‍സോ മൊറിനി സ്ഥാപിച്ച കമ്പനി ഒട്ടേറെ പ്രതിസന്ധികള്‍ പിന്നിട്ട്‌ വിജയം നേടി. ഇന്ത്യന്‍ കമ്പനിയായ വര്‍ഡേഞ്ചി റോയല്‍ എന്‍ഫീല്‍ഡുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവരുന്നു. കൊര്‍സാറോ, ഗ്രാന്‍പാസോ, സ്‌ക്രാംബ്‌ളര്‍ എന്നിവയാണു മൊറീനിയുടെ പ്രധാന ബ്രാന്‍ഡുകള്‍. 140 കുതിര ശക്‌തിയും 220 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമായി 1187 സിസി വി ട്വിന്‍ എന്‍ജിനാണ്‌ കോര്‍സാറോയ്‌ക്കും ഗ്രാന്‍പാസോയ്‌ക്കുമുള്ളത്‌. 198 കിലോയാണു ഭാരം. 19 ഇഞ്ച്‌ മുന്‍ വീല്‍, ട്രെഡ്‌ ബ്ലോക്ക്‌ഡ്‌ ടയറുകള്‍ എന്നിവയുള്ള സ്‌ക്രാംബ്‌ളര്‍ 1187 സിസി ഇരട്ട സിലിണ്ടര്‍ എന്‍ജിനുള്ളതാണ്‌. പ്രശസ്‌ത ഡിസൈനറായ ഫ്രാങ്കോ ലംബെര്‍ട്ടിനിയാണ്‌ എന്‍ജിന്‍ ഡിസൈന്‍ ചെയ്‌തത്‌. 120 കുതിര ശക്‌തിയും 102 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുണ്ട്‌. 21 ലിറ്ററാണ്‌ ഇന്ധന ശേഷി. ഏറ്റവും ശക്‌തിയും കമനീയവുമായ ഡിസൈനാണ്‌ സ്‌ക്രാംബ്‌ളറിനുള്ളത്‌.