Breaking News

Trending right now:
Description
 
Nov 29, 2013

സ്വാധീനം ചെലുത്തിയ ഏഷ്യന്‍ വ്യക്തി; മലാല ബ്രിട്ടനില്‍ നമ്പര്‍വണ്‍

image ബ്രിട്ടനില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഏഷ്യന്‍ വ്യക്തിയായി മലാല യൂസഫ്‌ സായിയെ തെരഞ്ഞെടുത്തു. ഏഷ്യന്‍ മീഡിയ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഗ്രൂപ്പ്‌ തയാറാക്കിയ ജിജി 2 പവര്‍ ലിസ്റ്റിലാണ്‌ മലാല ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്‌. വിവിധ മേഖലകളില്‍ പ്രശസ്‌തരായ 101 പേരുടെ പട്ടികയിലാണ്‌ മലാല ഒന്നാമതെത്തിയിരിക്കുന്നത്‌. പാക്ക്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി താലിബാനെതിരേ പൊരുതുന്ന മലാലയെ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. താലിബാന്റെ ആക്രമണത്തിനു വിധേയരായ മലാലയുടെ സുഹൃത്തുക്കളായ ഖൈനത്ത്‌ റിയാസ്‌, ഷാസിയ റംസാന്‍ എന്നിവരും മലാലയ്‌ക്കൊപ്പം ധീരതയ്‌ക്കുള്ള ജിജി 2 ഹാമര്‍ അവാര്‍ഡിനര്‍ഹരായി. കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ്‌ദാന ചടങ്ങില്‍ ബ്രിട്ടന്‍ ഉപപ്രധാനമന്ത്രി നിക്ക്‌ ക്ലെഗ്‌ പങ്കെടുത്തു. അവാര്‍ഡ്‌ സ്വീകരിക്കാന്‍ മലാല എത്തിയില്ലെങ്കിലും ശബ്‌ദ സന്ദേശത്തിലൂടെ സദസിനെ അഭിസംബോധന ചെയ്‌തു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധവാന്മാരാകാണമെന്ന്‌ മലാല പറഞ്ഞു. വിദ്യാഭ്യാസ അവകാശത്തിനായുള്ള പോരാട്ടത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ ഒരു തീവ്രവാദഭീഷണിക്കും കഴിയില്ലെന്നും മലാല വ്യക്തമാക്കി.