Breaking News

Trending right now:
Description
 
Nov 28, 2013

കൊച്ചിയിലെ ഇ-ടോയ്‌ലറ്റുകള്‍ പൂട്ടി

image
കൊച്ചിയില്‍ ഏഴു ലക്ഷം രൂപ ചിലവാക്കി ആരംഭിച്ച ആറു ഇ-ടോയ്‌ലറ്റുകളില്‍ മൂന്നെണ്ണം പൂട്ടി. എറണാകുളം ടൗണ്‍ഹാളിനു സമീപത്തെ ടോയ്‌ലറ്റും പാലാരിവട്ടം, കച്ചേരിപ്പടി എന്നിവിടങ്ങളിലെ ടോയ്‌ലറ്റുകളാണ്‌ പൂട്ടിയത്‌. പൂര്‍ണമായി ആട്ടോമാറ്റിക്‌ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടോയലറ്റുകള്‍ ഉപയോഗിക്കാന്‍ സ്‌ത്രീകള്‍ വിമുഖതയാണ്‌ കാണിച്ചതെന്ന്‌ കോര്‍പറേഷന്‍ പറയുന്നത്‌.

ഇതിനെ തുടര്‍ന്ന്‌ ഇ-ടോയ്‌ലറ്റുകളുടെ നടത്തിപ്പുകാര്‍ പദ്ധതി ലാഭകരമല്ലെന്ന്‌ കാണിച്ചു പദ്ധതിയില്‍ നിന്ന്‌ പിന്മാറുകയായികരുന്നു.

എന്നാല്‍ ഈ പദ്ധതിയുടെ നടത്തിപ്പിന്‌ കോണ്‍ഫിഡറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി താല്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇ-ടോയ്‌ലറ്റുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കാമെന്ന്‌ ഇവര്‍ പറയുന്നത്‌. ഏതെങ്കിലും സംരഭകര്‍ ഇതിന്റെ നടത്തിപ്പ്‌ ഏറ്റെടുത്താല്‍ അവര്‍ക്ക്‌ സാമൂഹ്യ നിതി ഫണ്ടില്‍ നിന്ന്‌ പണം നല്‌കുമെന്നും പറയുന്നു. 

കൊച്ചി നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത ഏറെ ചര്‍ച്ച ചെയ്യുകയും വിമര്‍ശനം ഉയരുകയും ചെയ്‌തതോടെയാണ്‌ കോര്‍പ്പറേഷന്‍ പത്ത്‌ ഇടോയ്‌ലറ്റുകള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്‌. അതില്‍ ആറെണ്ണം മാത്രമാണ്‌ സ്ഥാപിച്ചത്‌.

കൊച്ചി നഗരത്തില്‍ അടിസ്ഥാന പഠനവും ബോധവല്‍ക്കരണവും നടത്താതെ ആരംഭിച്ചതാണ്‌ ഈ ടോയ്‌ലറ്റുകള്‍