Breaking News

Trending right now:
Description
 
Nov 28, 2013

പെണ്‍കുഞ്ഞിന്‌ ജന്മം നല്‌കിയ 56 സ്‌ത്രീകളെ പാക്കിസ്ഥാനില്‍ കൊലപ്പെടുത്തി

image
ആണ്‍കുഞ്ഞിനു പകരം പെണ്‍കുഞ്ഞിനെ പ്രസവിച്ച 56 അമ്മമാരെ പാക്കിസ്ഥാന്‍ കൊലപ്പെടുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഐ. എ റഹ്മാനാണ്‌ ഈ വിവരങ്ങള്‍ പുറത്ത്‌ വിട്ടത്‌.
2012ജനുവരി മുതല്‍ സെപ്‌റ്റംബര്‍ 2013 വരെ 90 ആസിഡ്‌ അറ്റാക്ക്‌, തീപൊള്ളലേറ്റു മരണം, 344 കൂട്ട ബലാത്സംഗങ്ങള്‍ എന്നിവയാണ്‌ സ്‌ത്രീകള്‍ക്ക്‌ നേരെയുണ്ടായത്‌. പാക്കിസ്ഥാനില്‍ കൗമാരക്കാരികള്‍ ബലാത്സംഗത്തിന്‌ ഇരയാകുന്നത്‌ നിത്യ സംഭവമായിരിക്കുകയാണെന്നും അദ്ദേഹം തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ വിദ്യാഭ്യാസം നല്‌കിയാലെ ഈ സ്ഥിതിക്ക്‌ മാറ്റം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.