Breaking News

Trending right now:
Description
 
Nov 28, 2013

ലംബോര്‍ഗിനി അവെന്റഡോര്‍ കാര്‍; വില 460 കോടി രൂപാ

image ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ ഏതെന്നു ചോദിച്ചാല്‍ നിസംശയം പറയാം, ലംബോര്‍ഗിനി അവെന്റഡോര്‍ എന്ന്‌. വില കേട്ടാല്‍ ഒന്നു ഞെട്ടും... 460 കോടിയോളം രൂപ. ഇത്ര വില കൂടാന്‍ കാരണമെന്തെന്നു ചോദിച്ചാല്‍ മറുപടിയുണ്ട്‌, അതില്‍ സ്വര്‍ണവും വില കൂടിയ രത്‌നങ്ങളും പതിപ്പിച്ചിട്ടുണ്ട്‌. ഇതിന്റെ ചെറുപതിപ്പ്‌ അവെന്റഡോര്‍ എല്‍പി-700 ദുബായിയില്‍ ഈയിടെ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ വില തന്നെ 20 കോടിയോളം രൂപയാണ്‌. ജര്‍മന്‍ എന്‍ജിനീയര്‍ റോബര്‍ട്ട്‌ ഗുല്‍പെന്‍ ആണ്‌ ഈ കാര്‍ ഡിസൈന്‍ ചെയ്‌തത്‌. യഥാര്‍ഥ കാര്‍ അടുത്ത വര്‍ഷം പുറത്തിറക്കും. കാറിന്റെ പ്രാഥമിക രൂപം നിര്‍മിച്ചിരിക്കുന്നത്‌ കാര്‍ബണ്‍ നാരുകളില്‍ ശുദ്ധമായ സ്വര്‍ണത്തിന്റെ ചെറിയ ആവരണത്തോടെയാണ്‌. ബോഡിയില്‍ 25 കിലോ അമൂല്യ ലോഹങ്ങളും 22 കാരറ്റിന്റെ 500 കിലോ സ്വര്‍ണക്കട്ടകളും ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 700 ബി എച്ച്‌പി വി 12 എന്‍ജിനാണ്‌ കാറിന്‌. ബുളളറ്റ്‌ പ്രൂഫ്‌ വിന്‍ഡോയാണുള്ളത്‌. ഈ കാര്‍ ഗിന്നസ്‌ബുക്കില്‍ ഇടം പിടിക്കുമെന്നു കരുതുന്നു.