Breaking News

Trending right now:
Description
 
Oct 23, 2012

ഓസ്‌ട്രേലിയയില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്‌; 51 പേര്‍ ഇന്ത്യന്‍ സ്ഥാനാര്‍ഥികള്‍

image മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈമാസം 26ന്‌ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്‌ നടക്കും. 77 കൗണ്‍സില്‍ സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യാക്കാരും ഇന്ത്യന്‍ വംശജരുമായ 51 പേരാണ്‌ മത്സരിക്കുന്നത്‌. ഇന്ത്യാക്കാര്‍ 41 പേരും ഇന്ത്യന്‍ വംശജരായ 10 പേരുമാണ്‌ മത്സരരംഗത്ത്‌ മാറ്റുരയ്‌ക്കുന്നതെന്നു വിക്ടോറിയന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ മനോജ്‌കുമാര്‍, പരമേശ്വരന്‍ മേനോന്‍ തുടങ്ങിയ പേരുകാരുള്ളത്‌ മലയാളി സാന്നിധ്യവും വ്യക്തമാക്കുന്നുണ്ട്‌. ഓസ്‌ട്രേലിയയില്‍ ആദ്യമായാണ്‌ ഇത്രയും ഇന്ത്യാക്കാര്‍ ഒന്നിച്ച്‌ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌. ഇന്ത്യാക്കാരുടെ എണ്ണം ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്നുവെന്നതിന്റെ സൂചനയാണിത്‌. ജനങ്ങളോട്‌ അടുത്തിടപെടുന്നവരാണ്‌ കൗണ്‍സിലര്‍മാര്‍. കൗണ്‍സിലുകളുടെ കാലാവധി നാലുവര്‍ഷമാണ്‌. പ്രാദേശികമായി ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ കൗണ്‍സിലിലും അഞ്ചുമുതല്‍ 12വരെ കൗണ്‍സിലര്‍മാരുണ്ടാകും. പ്രാദേശികതലത്തില്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുകയും വികസനം ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുകയ എന്നതാണ്‌ ഇവരുടെ ചുമതല.