Breaking News

Trending right now:
Description
 
Nov 27, 2013

ദുബായിക്കു ചരിത്രവിജയം, 2020-ല്‍ ഗോള്‍ഡന്‍ ജൂബിലിക്കൊപ്പം വേള്‍ഡ്‌ എക്‌സ്‌പോയ്‌ക്ക്‌ ആതിഥേയത്വം വഹിക്കും

Evana Peter
image നൂറ്റമ്പതുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വേള്‍ഡ്‌ എക്‌സ്‌പോ ദുബായില്‍ നടക്കും. ടര്‍ക്കി, ബ്രസീല്‍, റഷ്യ എന്നിവയെ മൂന്നുവട്ടം വോട്ടെടുപ്പില്‍ തോല്‍പ്പിച്ചാണ്‌ ദുബായി എക്‌സ്‌പോ സ്വന്തമാക്കിയത്‌. 168 രാജ്യങ്ങള്‍ അടങ്ങിയ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡീ എക്‌സ്‌പോസിഷന്‍സ്‌ ആണ്‌ വേള്‍ഡ്‌ എക്‌സ്‌പോയുടെ സംഘാടകര്‍.

യുഎഇ രൂപീകരിച്ചിട്ട്‌ അന്‍പതാം വര്‍ഷമായ 2020-ലാണ്‌ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്‌ എന്ന പ്രത്യേകതയുണ്ട്‌. 8.4 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്‌ എക്‌്‌സ്‌പോ 202-ന്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍, വരവ്‌ 23 ബില്യണ്‍ ഡോളറായിരിക്കും. 25 ദശലക്ഷം പേരെയാണ്‌ ദുബായി എക്‌സ്‌പോയില്‍ പ്രതീക്ഷിക്കുന്നത്‌. 438 ഹെക്ടറില്‍ ഇതിനായി പ്രത്യേക സ്ഥലം ഒരുക്കും. പുതിയ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനോട്‌ ചേര്‍ന്നായിരിക്കും എക്‌സ്‌പോയ്‌ക്കായി സ്ഥലം കണ്ടെത്തുന്നത്‌. മൂന്നു ഭാഗങ്ങളായി തിരിച്ചാണ്‌ എക്‌സ്‌പോയുടെ സ്ഥലമൊരുക്കുന്നത്‌. 



1851-ലാണ്‌ ആദ്യമായി ലണ്ടനില്‍ വേള്‍ഡ്‌ എക്‌സ്‌പോ തുടങ്ങിയത്‌. 2012-ല്‍ ആയിരുന്നു ദക്ഷിണ കൊറിയയില്‍ ഏറ്റവും അവസാനത്തെ എക്‌സ്‌പോ.