Breaking News

Trending right now:
Description
 
Nov 27, 2013

ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ അയ്യപ്പ ഭജന ആരംഭിച്ചു

image
ഷിക്കാഗോ: അമേരിക്കയില്‍ ഭക്തിസാന്ദ്രമായി നടത്തപ്പെടുന്ന അയ്യപ്പ ഭജന വൃശ്ചികം ഒന്നിന്‌ തുടങ്ങി. ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ലക്ഷ്‌മി നായരുടേയും, രാധാകൃഷ്‌ണന്‍ നായരുടേയും ഭവനത്തിലാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌.

മനുഷ്യ മനസിലെ ദോഷങ്ങളും വേദനകളും ഇല്ലാതാക്കി സമാധാനവും സമൃദ്ധിയും പ്രാപ്‌തമാക്കാന്‍ പണ്‌ഡിറ്റ്‌ ലക്ഷ്‌മി നാരായണന്‍ജിയുടെ കാര്‍മികത്വത്തില്‍ സങ്കല്‍പപൂജയും ശോടാഷ ഉപചാര പൂജയും നടത്തി. തുടര്‍ന്ന്‌ ശിവരാമകൃഷ്‌ണ അയ്യര്‍ പുരുഷസൂക്തവും അഥര്‍വ ശിഖമന്ത്രങ്ങളും ഉരുവിട്ടു. തുടര്‍ന്ന്‌ ആനന്ദ്‌ പ്രഭാകര്‍, അരവിന്ദ്‌ പിള്ള, രഘുനായര്‍, അജി പിള്ള എന്നിവര്‍ ഭജന പാരായണം ചെയ്‌തു. മന്ത്ര ആരതിക്കുശേഷം ഹരിവരാസനം ആലപിച്ച്‌തോടെ ചടങ്ങുകള്‍ അവസാനിച്ചു.

മകരവിളക്ക്‌ വരെയുള്ള എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ഗീതാമണ്‌ഡലത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പഭജനയുണ്ടായിരിക്കുമെന്നും എല്ലാ അയ്യപ്പഭക്തരേയും ഭജനകളില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായും പ്രസിഡന്റ്‌ ജയ്‌ചന്ദ്രന്‍ അറിയിച്ചു.