Breaking News

Trending right now:
Description
 
Nov 27, 2013

ഇന്ത്യന്‍ ആരോഗ്യ മേഖല ലോകത്തെ ഏറ്റവും പരിതാപകരമായ അവസ്ഥയില്‍

image ഇന്ത്യ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കുതിക്കുമ്പോള്‍ രാജ്യത്തെ പൗരന്മാരില്‍ നല്ലൊരു ശതമാനത്തിനും മാന്യമായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ല. ഇന്ത്യന്‍ ആരാഗ്യ മേഖലയെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്‌താല്‍ വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ കണ്ടെത്തല്‍.

അമേരിക്ക അവരുടെ പൗരന്മാര്‍ക്കായി 4437 ഡോളര്‍ ചിലവഴിക്കുമ്പോള്‍ ഇന്ത്യ ചിലവാക്കുന്നത്‌ വെറും 39 ഡോളര്‍. സൗത്ത്‌ ആഫ്രിക്കയും നൈജിരിയയും ഇന്ത്യയെക്കാള്‍ ചികിത്സ മേഖലയില്‍ മുന്നിലാണ്‌.

എന്നാല്‍ രാജ്യത്തെ ലഭ്യമായ ബെഡില്‍ മൂന്നില്‍ ഒരു ബെഡുമാത്രമാണ്‌ ഗ്രാമീണ മേഖലയിലെ 70 ശതമാനം ജനങ്ങള്‍ക്കും ലഭ്യമാകുന്നത്‌. ഹെല്‍ത്ത്‌ കെയര്‍ 2020 പദ്ധതി നടപ്പിലാക്കുമ്പോഴും കാര്യമായ മാറ്റം ആരോഗ്യ മേഖലയില്‍ ഇല്ലെന്നാണ്‌ വിലയിരുത്തല്‍. രാജ്യത്തിന്റെ ജിഡിപിയുടെ 4.4 ശതമാനമാത്രമാണ്‌ രാജ്യത്തെ 1.27 ബില്യണ്‍ ജനതയുടെ ആരോഗ്യ പരിപാലനത്തിനായി സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്‌.

സ്‌ത്രീകളുടെ കുട്ടികളുടെയും ആരോഗ്യമാണ്‌ ഏറ്റവും പരിതാപകരം. ക്യാന്‍സര്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ മൂലം മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്‌. ഹൃദ്‌ രോഗങ്ങള്‍, സ്‌ട്രോക്ക്‌, പ്രമേഹം, 2.1 പകര്‍ച്ച വ്യാധികള്‍ മൂലമുള്ള 2.1മില്യണ്‍ മരണങ്ങള്‍ ഒഴിവാക്കാവുന്നതാണ്‌ എന്നാല്‍ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്‌തത കാരണം ശരിയായ ചികിത്സ ലഭിക്കുന്നില്ല.

ശൈശവ വിവാഹം കുഞ്ഞുങ്ങളുടെ മരണ നിരക്ക്‌ കൂട്ടുന്നു. സ്‌ത്രീകളുടെ ആയുസ്‌ ദൈര്‍ഘ്യം കുറയ്‌ക്കുന്നു. 50 ശതമാനത്തിലേറെ ഇന്ത്യക്കാര്‍ക്കും കക്കൂസുകള്‍ ഇല്ല. തുറസായ സ്ഥലത്താണ്‌ മലവിസര്‍ജനം നടത്തുന്നത്‌.