Breaking News

Trending right now:
Description
 
Nov 27, 2013

ജോലിത്തിരക്ക്‌ വില്ലനാകുന്നു: യുവാക്കളില്‍ സെക്‌ഷ്വല്‍ ലൈഫ്‌ കുത്തനെ കുറയുന്നതായി പഠന റിപ്പോര്‍ട്ട്‌

image ഒരു പതിറ്റാണ്ട്‌ കൊണ്ട്‌ സ്‌ത്രീകളുടെ സെക്ഷ്വല്‍ ലൈഫ്‌ കൂടുതല്‍ പ്രണയ സുരഭിലവും ആഹ്ലാദകരവുമായെന്ന്‌ യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ ലണ്ടന്‍ നടത്തിയ പഠന റിപ്പോര്‍ട്ട്‌.

എന്നാല്‍, യൂത്തന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി വന്‍ കുറവാണ്‌ വന്നിരിക്കുന്നത്‌. വീട്ടില്‍ ഇരുന്ന്‌ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിയതാണ്‌ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്‌.

16-നും 44-നും ഇടയിലുള്ളവര്‍ പത്തു വര്‍ഷം മുമ്പ്‌ മാസത്തില്‍ ശരാശരി അഞ്ചു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ അതു മൂന്നായി കുറഞ്ഞു. കിടക്കയില്‍ പോലും മൊബൈലും ലാപ്‌ടോപ്പുമായി ചെറുപ്പക്കാര്‍ ജോലിത്തിരക്കിലാണെന്ന്‌ പഠനം നടത്തിയവരുടെ വിലയിരുത്തല്‍. 15,162 പേരില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ്‌ ഈ വിലയിരുത്തല്‍.

പുരുഷന്മാരാരെ അപേക്ഷിച്ച്‌ സ്‌ത്രീകളുടെ ലൈംഗിക ജീവിതരീതികളില്‍ വന്‍ പൊളിച്ചെഴുത്താണ്‌ നിലവില്‍ ഉണ്ടായിരിക്കുന്നത്‌. എങ്കിലും പത്തില്‍ ഒരു സ്‌ത്രീയെ അവരുടെ ഇഷ്ടത്തിന്‌ വിരുദ്ധമായി ലൈംഗികമായി ഉപയോഗിക്കുന്നതായും സര്‍വ്വേ കണ്ടെത്തിയിട്ടുണ്ട്‌.

ലൈംഗികതയിലെ സ്‌ത്രീപുരുഷ അസമത്വം കുറഞ്ഞു വരുന്നതായി സര്‍വ്വേ പറയുന്നത്‌. 90കളില്‍ സ്‌ത്രീകള്‍ക്ക്‌ നാലു പാര്‍ടനര്‍മാര്‍ ഉണ്ടായിരുന്നത്‌ ഇപ്പോള്‍ എട്ടായി വര്‍ധിച്ചു. പുരുഷന്മാര്‍ക്ക്‌ 12യോളം സെക്ഷ്വല്‍ പാര്‍ട്‌നഴേസ്‌ ഉണ്ടെന്നു പഠന റിപ്പോര്‍ട്ട്‌ പറയുന്നു.