Breaking News

Trending right now:
Description
 
Nov 27, 2013

മോണിക്ക ഗില്‍ മിസ്‌ ഇന്ത്യ യുഎസ്‌എ ആയി തെരഞ്ഞെടുക്കപ്പെട്ടു

image ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കായുള്ള സൗന്ദര്യമത്സരത്തില്‍ മിസ്‌ ഇന്ത്യ യുഎസ്‌എ ആയി മോണിക്ക ഗില്ലിനെ തെരഞ്ഞെടുത്തു. നേരത്തെ മിസ്‌ ഇന്ത്യ ന്യൂഇംഗ്ലണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മിസ്‌ ഇന്ത്യ യുഎസ്‌ പ്രിയന്‍ ഭാര്‍ഗവ മോണിക്കയെ കിരീടം അണിയിച്ചു.

ഇരുപത്തിനാലുകാരിയായ മിസ്‌ മോണിക്ക ക്ലിനിക്കല്‍ അഫയേഴ്‌സില്‍ അസോസിയേററാണ്‌. മാസച്ച്യുസെറ്റ്‌സില്‍നിന്നുള്ള മോണിക്ക ന്യൂഇംഗ്ലണ്ടിലെ സോഷ്യല്‍ സംഘടനകളിലെ സജീവ പ്രവര്‍ത്തകയാണ്‌.

മിസ്‌ ഇന്ത്യ ടീന്‍ യുഎസ്‌എ ആയി അറ്റ്‌ ലാന്റയില്‍നിന്നുള്ള പതിനഞ്ചുകാരി അലീഷ്യ റെഹ്മത്തുള്ള തെരഞ്ഞെടുക്കപ്പെട്ടു.