Breaking News

Trending right now:
Description
 
Nov 26, 2013

പ്രവാസികള്‍ക്ക്‌ തിരിച്ചടി: ഒമാനില്‍ പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്‌ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

image
മസ്‌ക്കറ്റ്‌: പ്രവാസികളുടെ പണത്തിന്‌ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഒമാന്‍ ശൂറകൗണ്‍സിലാണ്‌ ഈ നിര്‍ദ്ദേശം സര്‍ക്കാരിന്‌ കൈമാറിയത്‌. രാജ്യത്തെ ഒന്നര ലക്ഷം വരുന്ന പ്രവാസികളെയാണ്‌ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ നീക്കം.

പ്രവാസികളെ നിരുത്സാഹപ്പെടുത്തുകയും പ്രവാസി ജോലിക്കാര്‍ ചെലവേറിയതുമാകുന്നതോടെ സ്വദേശിവല്‍ക്കരണം സാധ്യമാകും എന്നാണ്‌ സര്‍ക്കാറിന്റെ കണക്കുക്കൂട്ടല്‍. നിലവില്‍ ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങളുണ്ടെങ്കിലേ സ്വദേശിവല്‍ക്കരണം സാധ്യമാകു.
സൗദി, യുഎ.ഇ ഗവണ്‍മെന്റുകള്‍ ഇത്തരമൊരു നീക്കത്തിന്‌ മുമ്പ്‌ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ ഈ നിര്‍ദ്ദേശം ഉപേക്ഷിച്ചു. എന്നാല്‍ ഒമാന്‍ സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ടു തന്നെയാണ്‌. ഒമാനിലെ എണ്ണ സമ്പത്തിന്‌ ഭാവിയില്‍ വലിയ ഇടിവുണ്ടാകാന്‍ സാധ്യതയുണെന്ന്‌ മുന്‍കൂട്ടി കണ്ടാണ്‌ സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്‌.
പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ഒമാനില്‍ നിന്ന്‌ നാട്ടിലേക്ക്‌ കയറ്റി അയച്ചത്‌ 3.1 ബില്യാണ്‍ റിയാല്‍ ആണ്‌.