Breaking News

Trending right now:
Description
 
Nov 26, 2013

ലിനിയ, പുണ്ടോ ആബ്‌സല്യൂട്ട്‌ ലിമിറ്റഡ്‌ എഡിഷനുകളുമായി ഫിയറ്റ്‌

image ഇന്ത്യയില്‍ ലിനിയയുടെയും പുണ്ടോയുടെയും പുതിയ ആബ്‌സല്യൂട്ട്‌ എഡിഷനുകള്‍ ഫിയറ്റ്‌ ഗ്രൂപ്പ്‌ ഓട്ടോമൊബൈല്‍സ്‌ വിപണിയിലെത്തിച്ചു.

അധിക പണച്ചെലവില്ലാതെ കസ്റ്റമര്‍മാര്‍ക്ക്‌ കൂടുതല്‍ മൂല്യം നല്‍കുന്ന കസ്റ്റമൈസ്‌ഡ്‌ അസസറി പാക്കുമായാണ്‌ പുതിയ ആബ്‌സല്യൂട്ട്‌ ലിമിറ്റഡ്‌ എഡിഷന്‍ കാറുകള്‍ വിപണിയിലെത്തുന്നത്‌. 



നിലവിലുള്ളവയില്‍നിന്ന്‌ വേര്‍തിരിച്ചറിയാവുന്ന അധിക ഫീച്ചറുകളുമായാണ്‌ ലിനിയയുടെയും പുണ്ടോയുടെയും ആബ്‌സല്യൂട്ട്‌ എഡിഷനുകള്‍ എത്തുന്നത്‌. ത്രി ജി ടാബ്‌ലറ്റും സ്‌മാര്‍ട്ട്‌ഫോണ്‍ ഫങ്‌ഷനാലിറ്റിയുമുള്ള ടച്ച്‌ സ്‌ക്രീന്‍ ജി പി എസ്‌ നാവിഗേറ്റര്‍, റിവേഴ്‌സ്‌ പാര്‍ക്കിങ്‌ സെന്‍സറുകള്‍, ലിനിയ - പുണ്ടോ ബ്രാന്‍ഡഡ്‌ ഡോര്‍ സില്‍, കോണ്ടൂര്‍ഡ്‌ സ്‌പ്ലാഷ്‌ ഗാര്‍ഡുകള്‍, കാര്‍പ്പെറ്റുകള്‍, ബൂട്ട്‌ ക്രോം സ്‌ട്രിപ്പ്‌, ആബ്‌സല്യൂട്ട്‌ എക്‌സ്റ്റീരിയര്‍ ബ്രാന്‍ഡിങ്‌ പോലുള്ള പ്രത്യേകതകളും ആബ്‌സല്യൂട്ട്‌ എഡിഷന്‍ പാക്കില്‍ ഉള്‍ക്കൊള്ളുന്നു.



ടച്ച്‌ സ്‌ക്രീന്‍ ജി പി എസ്‌ നാവിഗേറ്ററും ത്രിജി ടാബ്‌ലറ്റും 1.0 ജിഎച്ച്‌ഇസഡ്‌ പ്രോസസറിലും ആന്‍ഡ്രോയിഡ്‌ 2.3 ഒ എസിലുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഹൗസ്‌ - ലെവല്‍ ത്രി ഡി മാപ്പുകളും അത്‌ ലഭ്യമാക്കുന്നു. ഫോണ്‍ ഫങ്‌ഷനാലിറ്റി, മള്‍ട്ടിമീഡിയ, ബ്ലൂടൂത്ത്‌ എന്നിവയും ഇതോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു.


കാര്‍പ്പെറ്റുകള്‍ കാറിന്റെ ഇന്റീരിയറുകളെ വൃത്തിയുള്ളതും ആഢംബരപൂര്‍ണവുമാക്കുന്നു. ബ്രാന്‍ഡഡ്‌ ഡോര്‍ സില്ലുകള്‍ കാറിന്റെ സ്‌റ്റൈലിന്‌ മാറ്റുകൂട്ടുന്നു. ലിനിയയുടെ അന്തസാര്‍ന്ന ക്രോം സ്‌ട്രിപ്പ്‌ ഉദാത്തമായൊരു നിലവാരവും ലഭ്യമാക്കുന്നു. അസസറികളുടെ ശ്രേണിക്ക്‌ പുറമെ സൗജന്യ റോഡ്‌സൈഡ്‌ അസിസ്‌റ്റന്‍സും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.