Breaking News

Trending right now:
Description
 
Nov 26, 2013

കെ.കെ ജോണ്‍സണ്‍ പബ്ലിസിറ്റി കണ്‍വീനര്‍

Mathew Moolacheril
image


ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ പബ്ലിസിറ്റി കണ്‍വീനറായി കെ.കെ ജോണ്‍സണെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൂടിയ കണ്‍വെന്‍ഷന്‍ കോ-ഓര്‍ഡിനേറ്റേഴ്സിന്റെ മീറ്റിങില്‍ വച്ചാണ് ശ്രീ. ജോണ്‍സണെ തിരഞ്ഞെടുത്തത്. സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, സാഹിത്യകാരനും നല്ലൊരു വാഗ്മിയുമായ ജോണ്‍സണ്‍ ദീര്‍ഘകാലമായി ഫൊക്കാനയുടെ പ്രവര്‍ത്തകനും, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഭരണസാരഥികളില്‍ ഒരാളുമാണ്. ജോണ്‍സന്റെ സേവനം 30-തീയതിയിലെ കണ്‍വെന്‍ഷന് പ്രയോജനപ്രദമായിരിക്കുമെന്ന് പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ, സെക്രട്ടറി സുനില്‍ നായര്‍ എന്നിവര്‍ അറിയിച്ചു.