Breaking News

Trending right now:
Description
 
Nov 26, 2013

ഒരേ ദിവസം ജന്മദിനത്തിന്റെ മധുരവുമായി സഹോദരങ്ങള്‍

വിനോദ്‌ മത്തായി
image തികച്ചും യാദൃശ്ചികമെങ്കിലും ഒരേ ദിവസം ജന്മദിനം ആഘോഷിക്കാനുളള മഹാഭാഗ്യമാണ്‌ ഏയ്‌ഡണും അഡോണിനും ലഭിച്ചത്‌. കോട്ടയം കുടമാളൂര്‍ സ്വദേശിയ വിജി മാത്യുവിനും സിന്ധുവിനും ആദ്യ കണ്‍മണിയായി എയ്‌ഡന്‍ ജനിക്കുന്നത്‌ 2009 നവംബര്‍ പതിനേഴിനായിരുന്നു. പിറ്റേ വര്‍ഷം അതേ തീയതിയില്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു. ഒരേ ജന്മദിനമാണ്‌ കുട്ടികള്‍ക്ക്‌ രണ്ടും എന്ന്‌ കേള്‍ക്കുന്നവര്‍ ആദ്യം ചോദിക്കുന്നത്‌ രണ്ടാമത്തേത്‌ സിസേറിയനായിരുന്നോ എന്നാണെന്ന്‌ വിജി പറഞ്ഞു. എന്നാല്‍, സാധാരണ പ്രസവത്തില്‍ ഒരേ ദിനത്തില്‍ ജനിക്കാനുള്ള ഭാഗ്യമാണ്‌ ഈ സഹോദരങ്ങള്‍ക്ക്‌. ഇന്ത്യയില്‍ മെറ്റ്‌ലൈഫ്‌ ഇന്‍ഷ്വറന്‍സില്‍ മാനേജരായിരുന്നു വിജി. സിന്ധു ഫാര്‍മസിസ്റ്റാണ്‌. 2009 മുതല്‍ ഇവര്‍ കുടുംബസമേതം ഓസ്‌ട്രേലിയയിലാണ്‌.