Breaking News

Trending right now:
Description
 
Nov 26, 2013

ലണ്ടനില്‍ മൂന്നു സ്‌ത്രീകളെ മുപ്പതുവര്‍ഷം തടവില്‍ സൂക്ഷിച്ചിരുന്നത്‌ ഇന്ത്യന്‍ വംശജന്‍, മുന്‍ മാവോയിസ്‌റ്റ്‌

image മുന്‍ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകനായിരുന്ന അരവിന്ദ്‌ ബാലകൃഷ്‌ണനും ഭാര്യ ചന്ദയുമായിരുന്നു ലണ്ടനില്‍ മുപ്പതുവര്‍ഷം മൂന്നു സ്‌ത്രീകളെ അടിമകളാക്കി വച്ചിരുന്നതെന്ന്‌ പോലീസ്‌. ഇവരെ കഴിഞ്ഞ ദിവസം നടത്തിയ പോലീസ്‌ റെയ്‌ഡില്‍ കുടുക്കിയിരുന്നു. എഴുപത്തിമൂന്നുകാരനായ ബാലകൃഷ്‌ണനും അറുപത്തേഴുകാരിയായ ഭാര്യയും യുകെയിലെ ബിക്‌സ്റ്റണിലെ വീട്ടില്‍നിന്ന്‌ ഒരു മാസം മുമ്പ്‌ രക്ഷപ്പെട്ടു. 1960-ലാണ്‌ ബാലകൃഷ്‌ണന്‍ യുകെയിലെത്തിയത്‌.

1974-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇംഗ്ലണ്ടില്‍നിന്ന്‌ (മാവോയിസ്‌റ്റ്‌-ലെനിനിസ്‌റ്റ്‌) ബാലകൃഷ്‌ണനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന്‌ വര്‍ക്കേഴ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാര്‍ക്‌സിസം ലെനിനിസം മാവോ സേതുങ്‌ എന്ന ചിന്താധാരയ്‌ക്ക്‌ രൂപം നല്‌കി. ബ്രിക്‌സ്റ്റണിലെ ഏക്കര്‍ ലെയ്‌നിലായിരുന്നു ഇതിന്റെ ആസ്ഥാനം.

പോലീസ്‌ റെയ്‌ഡില്‍ പിടികൂടിയ സ്‌ത്രീകളുടെ ചിത്രങ്ങളും പേരുകളും പോലീസ്‌ പുറത്തുവിട്ടു. റോസി ഡേവിസ്‌ (30), സിയാന്‍ ഡേവിസ്‌ (44) എന്നിവരുടെ ചിത്രങ്ങളാണ്‌ പുറത്തുവിട്ടത്‌. മലേഷ്യക്കാരിയായ അറുപത്തൊന്‍പതുകാരി എന്നിവരാണ്‌ പോലീസ്‌ രക്ഷപ്പെടുത്തിയത്‌. ഫ്രീഡം ചാരിറ്റി എന്ന സംഘടനയിലേയ്‌ക്ക്‌ ലഭിച്ച ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്‌.