Breaking News

Trending right now:
Description
 
Nov 25, 2013

ടൗണ്‍സ്‌വില്‍ മലയാളി അസോസിയേഷന്റെ യൂത്ത്‌ ക്യാംപ്‌

ജോര്‍ജ്‌ തോമസ്‌
image
ടൗണ്‍സ്‌വില്‍: ടൗണ്‍സ്‌വില്ലിലും പരിസര പ്രദേശങ്ങളിലുമുളള യുവതലമുറകളെ ഒരേ കുടക്കീഴില്‍ അണിനിരത്തി പരസ്‌പരം അറിയുന്നതിനും ആശയങ്ങള്‍ പങ്കു വയ്‌ക്കുന്നതിനും കഴിവുകള്‍ അന്തര്‍ദേശീയ തലത്തില്‍ കൊണ്ടുവരുന്നതിനുമായി മലയാളി അസോസിയേഷന്‍ പ്രഗത്ഭരായ വിധി കര്‍ത്താക്കളെ അണിനിരത്തി വ്യത്യസ്‌തത പുലര്‍ത്തിയത്‌ കുട്ടികളിലും രക്ഷകര്‍ത്താക്കളിലും ഒരുപോലെ ആത്മ വിശ്വാസം ഉളവാക്കി.

അന്തര്‍ദേശീയ തലത്തില്‍ വിവിധ വിഷയങ്ങളില്‍ റിസര്‍ച്ച്‌ നടത്തുന്ന മലയാളിയായ ഡോ. ഏബ്രഹാം ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ക്രിമിനോളജി ലക്‌ചറര്‍ ഡോ. മാര്‍ക്ക്‌ ഡേവിഡ്‌ ക്യൂന്‍സ്‌ലാന്റ്‌ യൂത്ത്‌ വര്‍ക്ക്‌ മാനേജര്‍ ജാക്കി, അമന്‍ഡാ ക്രൂഗര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി വിദഗ്‌ധോപദേശം നല്‍കുകയും ക്ലാസുകള്‍ എടുക്കുകയും അവരുടെ കഴിവുകളെ പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.

ടൗണ്‍സ്‌വില്ലിലെ മലയാളി കുടുംബങ്ങള്‍ അവരുടെ വിലയേറിയ ആശയങ്ങളും നിര്‍ദേശങ്ങളും ഈ മെയിലിലൂടെ അറിയിക്കണമെന്ന്‌ പ്രസിഡന്റ്‌ ബിജു അക്കാംപറമ്പില്‍ അറിയിച്ചു. വൈസ്‌ പ്രസിഡന്റ്‌ ബിനു കൊല്ലംപറമ്പില്‍, സെക്രട്ടറി അനില്‍ മാത്യു, ട്രഷറര്‍ തോമാച്ചന്‍, കമ്മിറ്റി അംഗങ്ങളായ ഷിബു തോമസ്‌, ലിന്റു ടിബി, ബിന്ദു ബിനോയ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഫാ. ജോണ്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.