Breaking News

Trending right now:
Description
 
Oct 23, 2012

കോളിഫ്‌ളവര്‍-കിഴങ്ങ്‌ കറി

image ചേരുവകള്‍

കോളിഫ്‌ളവര്‍ - രണ്ടുകപ്പ്‌

ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍ വീതം

കിഴങ്ങ്‌ - 1

ഗരം മസാല - മുക്കാല്‍ ടേബിള്‍സ്‌പൂണ്‍

സവാള - 1

മുളകുപൊടി - അര ടേബിള്‍സ്‌പൂണ്‍

തക്കാളി - 1 വലുത്‌

വെളുത്തുള്ളി - കാല്‍ ടേബിള്‍സ്‌പൂണ്‍

എണ്ണ - 2 ടേബിള്‍സ്‌പൂണ്‍

ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

കോളിഫ്‌ളവര്‍ ചെറിയ കഷണങ്ങളായി മുറിക്കുക. കിഴങ്ങ്‌ കനംകുറച്ച്‌ അരിഞ്ഞെടുക്കുക. സവാളയും തക്കാളിയും വെവ്വേറെ നന്നായി കൊത്തിയരിഞ്ഞുവയ്‌ക്കുക.

രണ്ടു ടേബിള്‍സ്‌പൂണ്‍ എണ്ണ ഒരു പാത്രത്തില്‍ എടുത്ത്‌ കോളിഫ്‌ളവറും കിഴങ്ങും അല്‍പ്പം ഉപ്പും ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ 100 ശതമാനം പവറില്‍ പാത്രം അടയ്‌ക്കാതെ 12 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. പാത്രത്തില്‍നിന്ന്‌ ഇവ എടുത്തുമാറ്റുക. അതിനുശേഷം പാത്രത്തില്‍ അര ടേബിള്‍സ്‌പൂണ്‍ എണ്ണ ഒഴിച്ച്‌ സവാള അരിഞ്ഞത്‌ ചേര്‍ക്കുക. നാല്‌ മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക.

ഇതിലേയ്‌ക്ക്‌ വേവിച്ചെടുത്ത കോളിഫ്‌ളവര്‍, കിഴങ്ങ്‌, തക്കാളി അരിഞ്ഞത്‌, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത്‌, ഗരംമസാല, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ 70 ശതമാനം പവറില്‍ ഏഴു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക, അതിനുശേഷം 50 ശതമാനം പവറില്‍ നാലു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. അതിനുശേഷം മല്ലിയില അരിഞ്ഞത്‌ ചേര്‍ത്ത്‌ അലങ്കരിക്കുക. ചപ്പാത്തിക്കൊപ്പം ചൂടോടെ ഉപയോഗിക്കാം.