Breaking News

Trending right now:
Description
 
Nov 24, 2013

തായ്‌ കമ്പനി 61,490 രൂപയുടെ സ്‌മാര്‍ട്‌ ഫോണുമായി ഇന്ത്യന്‍ വിപണിയില്‍

image ഏറ്റവും നൂതനമായ സ്‌മാര്‍ട്‌ഫോണ്‍ വണ്‍ മാക്‌സ്‌ തായ്‌ കമ്പനിയായ എച്ച്‌ടിസി ഇന്ത്യന്‍ വിപണിയിലിറക്കി. 61,490 രൂപയാണു വില. എച്ച്‌ടിസിയുടെ സവിശേഷമായ ബൂം സൗണ്ട്‌ ചേര്‍ത്തുകൊണ്ട്‌ ഏറ്റവും മികച്ച ശബ്‌ദസുഖമാണ്‌ വാഗ്‌ദാനം. 217 ഗ്രാം ഭാരം. 2 ജിബി റാം ഉള്‍പ്പെടുന്ന 1.7 ജിഗാഹെട്‌സ്‌ ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 600 പ്രോസസര്‍. മിന്നല്‍വേഗത്തിലുള്ള പ്രവര്‍ത്തനമാണ്‌ ഈ ഫോണ്‍ കാഴ്‌ചവയ്‌ക്കുന്നത്‌. പ്രത്യേകിച്ചും ഗെയിം, ഡൗണ്‍ലോഡിംഗ്‌ തുടങ്ങിയവയുടെ കാര്യത്തില്‍. ഏറ്റവും മികച്ച ബാറ്ററിയാണു മറ്റൊന്ന്‌. ആന്‍ഡ്രോയ്‌ഡ്‌ ഒ എസിലാണ്‌ പ്രവര്‍ത്തനം. 16 ജിബി, 32 ജിബി വേര്‍ഷനുകളില്‍ വണ്‍ മാക്‌സ്‌ ലഭിക്കും. 64 ജിബിവരെ മെമ്മറി വര്‍ധിപ്പിക്കാവുന്ന എസ്‌ഡി കാര്‍ഡ്‌ സ്ലോട്ട്‌, 3.5 മില്ലിമീറ്റര്‍ സ്റ്റീരിയോ ജാക്ക്‌, മൈക്രോ യുഎസ്‌ബി 2.0 പോര്‍ട്ട്‌. യുഎസ്‌ നാവിഗേഷന്‍ ജിപിഎസും റഷ്യന്‍ നാവിഗേഷന്‍ ഗ്ലോനാസും ലഭിക്കുമെന്നത്‌ അപൂര്‍വ പ്രത്യേകതയാണ്‌. ഡിജിറ്റല്‍ കോംപസ്‌, ഗൈറോ സെന്‍സര്‍, ആക്‌സിലോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സര്‍, ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ തുടങ്ങിയവയുണ്ട്‌. ബ്ലൂടൂത്ത്‌ 4.0, വൈഫൈ 802, ടിവിയില്‍ നിന്നോ കംപ്യൂട്ടറില്‍ നിന്നോ വയര്‍ലെസ്‌ സ്‌ട്രീമിംഗ്‌, ഇന്‍ഫ്രാ റെഡ്‌ റിമോട്ട്‌ കണ്‍ട്രോള്‍ സൗകര്യം, യഥാര്‍ഥ കാമറയുടെ തോന്നലുളവാക്കുന്ന അള്‍ട്രാ പിക്‌സല്‍ കാമറ, വസ്‌തുവിന്റെ അകലം കണക്കാക്കി സ്വയം ഫ്‌ളാഷ്‌ ക്രമീകരണം, ഫുള്‍ എച്ച്‌ഡി വീഡിയോ, സീക്വന്‍സ്‌ ഷോട്ട്‌, സ്‌മൈല്‍ ആന്‍ഡ്‌ ഒബ്‌ജക്‌ട്‌ റിമൂവല്‍ തുടങ്ങി നൂതന സവിശേഷതകളുടെ നിരതന്നെയാണ്‌. 25 മണിക്കൂര്‍ സംസാരസമയവും 585 മണിക്കൂര്‍ സ്റ്റാന്‍ബൈയും ബാറ്ററി വാഗ്‌ദാനം ചെയ്യുന്നു.