Breaking News

Trending right now:
Description
 
Nov 23, 2013

അഞ്ചുരൂപയ്‌ക്ക്‌ പ്രമേഹപരിശോധനാ കിറ്റ്‌

image പ്രമേഹ രോഗികള്‍ക്കും അത്‌ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും സന്തോഷവാര്‍ത്ത. രക്‌തത്തിലെ പഞ്ചസാരയുടെ അളവു നിര്‍ണയിക്കുന്നതിനുള്ള, അഞ്ചു രൂപയില്‍ താഴെ മാത്രം വിലയുള്ള ഗ്ലൂക്കോസ്‌ ടെസ്റ്റ്‌ സ്‌ട്രിപ്പ്‌ അടുത്തമാസം വിപണിയിലിറങ്ങും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ സഹായത്തോടെ വിവിധ ഏജന്‍സികള്‍ ഇത്തരത്തില്‍ സ്‌ട്രിപ്പുകള്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്‌. അതിന്‌ ഇപ്പോള്‍ 30-35 രൂപ വില വരും. എന്നാല്‍ ഇതിന്റെ കുറഞ്ഞവിലയുടെ പതിപ്പ്‌ അടുത്തമാസം അവസാനത്തോടെ വിപണിയിലിറങ്ങുമെന്നു ഐസിഎംആര്‍ സെക്രട്ടറിയും ഡയറക്‌ടര്‍ ജനറലുമായ വി. എം. കടൂച്ച്‌ പറഞ്ഞു. മിക്കവാറും മൂന്നുരൂപ മുതല്‍ അഞ്ചുരൂപ വരെയായിരിക്കും വില. ഐസിഎംആറുമായി സഹകരിച്ച്‌ ബിറ്റ്‌സ്‌ ഹൈദരാബാദ്‌, ഐഐടി ഖരഗ്‌പുര്‍, സിഎംസി വെല്ലൂര്‍ എന്നീ ഏജന്‍സികളാണ്‌ ഏറ്റവും വിലക്കുറവുള്ള പരിശോധനാ കിറ്റ്‌ തയാറാക്കിക്കൊണ്ടിരിക്കുന്നത്‌.