Breaking News

Trending right now:
Description
 
Nov 23, 2013

ദേവാലയ കൂദാശയും ദീപശിഖാ പ്രയാണവും കാതോലിക്കേറ്റ് പതാക ഘോഷയാത്രയും

Johnson Punnakkodam
image

പരിശുദ്ധനായ യൂഹാനോൻ മാംഗ്ദാനയുടെ നാമത്തില്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രസനത്തിൽപ്പെട്ട ന്യുയോർക്കിലെ റോക്ക് ലാൻഡ് കൌണ്ടിയിലെ ഒറഞ്ച്ബർഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‍സ്‌ ഇടവക ദൈവിക പരിപാലനത്തിന്റെ ധന്യതയിലേക്ക് പ്രവേശിക്കുന്നു.

ദൈവത്തിന്റെ അളവറ്റ കൃപയാലും കരുണയാലും, വിശ്വാസികളുടെ കഠിനാധ്വാനത്താലും പുനരുദ്ധരിച്ച , സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‍സ്‌ ദേവാലയത്തിന്റെ കൂദാശ നവംബര്‍ 29, 30 തീയതികളില്‍ നടക്കുകയാണ്.

വി.കൂദാശക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കോളവോസ് മെത്രാപോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

വി. കൂടാശയോടനുബന്ധിച്ചു നവംബര്‍ 29 വെള്ളിയാഴ്ച്ച 2.30-ന് മാതൃ ഇടവകയായ യോങ്കേഴ്സ് സൈന്റ് തോമസ്‌ ദേവാലയത്തിൽ കാതോലിക്കേറ്റ് പതാകയും ദീപശിഖാപ്രയാണവും വെരി. റെവ. ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പ ഉൽഘാടനം ചെയ്യും.

കാതോലിക്കേറ്റ്പതാക ഭദ്രാസന കൗണ്‍സിൽ അംഗം അജിത് വട്ടശേരിന്റെ നേതൃത്വത്തിലും, ദീപശിഖ പ്രയാണം മുൻ വികാരി ഫാ.തോമസ്‌കുട്ടി കാടുവട്ടൂർ, റാലി കോ-ഓർടിനേറ്റർ വർഗീസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലും സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‍സ്‌ ദേവാലയത്തിൽ എത്തിചേരു൦ .

29- വെള്ളിയാഴ്ച വൈകിട്ട് 5ന് അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സ്വീകരണം, 5.3 0 ന് സന്ധ്യാനമസ്കാരവും തുടര്‍ന്ന് ദേവാലകൂദാശയുടെ ഒന്നാംഘട്ടശുശ്രൂഷയും, സ്നേഹവിരുന്നും നടക്കും.

30- ശനിയാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്കാരം, ദേവാലയകൂദാശയുടെ രണ്ടാം ഘട്ട ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന, പ്രസംഗം, വാഴ്വ്, പൊതുസമ്മേളന൦,സോവനീർ പ്രകാശനം, സ്നേഹവിരുന്ന് എന്നിവ നടക്കും.

ഇടവക വികാരി ഫാ. വർഗീസ് എം. ഡാനിയേൽ, ട്രസ്റി ജോർജ് വർഗീസ്, സെക്രട്ടറി തോമസ്‌ വർഗീസ്, ജനറൽ കണ്‍വീനർ കെ ജി ഉമ്മൻ, അജിത് വട്ടശേരിൽ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികൾ പ്രവര്‍ത്തിക്കുന്നു.