Breaking News

Trending right now:
Description
 
Nov 23, 2013

നാലാമത് ബ്രപ്ടന്‍ മലയാളീ സമാജം സഹായനിധി മറിയാമ്മപി​ള്ള നിര്‍വഹിച്ചു

image

കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം ആരംഭിച്ച ജീവകാരുണ്യ പദ്ധതിയായ BMS Helping Hands ഫണ്ടില്‍ നിന്നൂ ഹിതാ വര്‍ഷ എന്ന നിര്‍ധന കുട്ടിക്ക് പഠനസഹയമായി ഇരുപതിനായിരം രൂപാ നല്‍കി. സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം ഫൊക്കാനാ പ്രസിഡണ്ട്‌ ശ്രീമതി മറിയാമ്മ പിള്ളയെ ബ്രംപ്ടനില്‍ വെച്ച് നടത്തപ്പെട്ട കേരള പിറവിയുടെ വേദിയില്‍ വെച്ച്  തുക ഏല്‍പ്പിച്ചു  വിതരണം നിര്‍വഹിച്ചു. ഈ വര്‍ഷത്തെ നാലാമത്തെ സഹായ നിധിയാണ്‌ ഇതു. വാര്‍ഷിക വരുമാനത്തിന്റെ 60%ആണ് ഈ സമാജം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുന്നത്. 

കേരളപിറവി ആഘോഷങ്ങള്‍ക്ക് ബ്രംപ്ടന്‍ സമാജം അവതരിപ്പിച്ച താജ് മഹല്‍ എന്നാ സംഗീത ശില്‍പ്പം കാണികളെ കോരിത്തരിപ്പിച്ചു. കാനഡയിലെ പ്രമുഖ കലാകാരന്‍ ബിജു തയ്യില്ചിര സംവിധാനം ചെയ്തു അഭിനയിച്ച ഈ നാടകം കേരള പിറവി ആഘോഷങ്ങളുടെ പകിട്ട് വര്‍ധിപ്പിച്ചു. രാജീവ്  ദേവസ്യ ,ബിന്ദു തോമസ്‌ ,ജെയിന്‍ ജോസഫ്‌, തോമസ്‌ കുട്ടി എന്നിവര്‍ ആയിരുന്നു അഭിനേതാക്കള്‍. സിബിച്ചന്‍ ജോസഫ്‌ ,വാട്സണ്‍ ചാള്‍സ് ,ഷാജന്‍ ഏലിയാസ്‌ ,സണ്ണി കുന്നംപള്ളി, സുധീര്‍ നമ്പ്യാര്‍ ,സലിന്‍ ജോസഫ്‌, തുടങ്ങിയവര്‍ പിന്നണി സഹായികള്‍ ആയിരുന്നു. ഈ കലാകാരന്മാരെ ബ്രംപ്ടന്‍ മലയാളീ സമാജം നാളെ നടത്തുന്ന അയല്‍കൂട്ടം എന്ന പ്രത്യേക സമ്മേളനത്തില്‍ ആദരിക്കുന്നതാനന്ന് സമാജം സെക്രടറി ജോജി ജോര്‍ജ് അറിയിച്ചു .

എല്ലാ മാസവും സമാജം നടത്തുന്ന കുടുംബസമേതംഉള്ള ഒത്തുചേരലാണ് അയല്‍കൂട്ടം നാളെ ബ്രംപ്ടനില്‍ 10245 kennadey Road ഉള്ള സമാജം സെന്ററില്‍ ആണ് വൈകിട്ട് 5.30 മുതല്‍ 10.30 വരെ അയല്‍കൂട്ടം നടക്കുക. ക്രിസ്മസ് ആഘോഷങ്ങളും സന്താക്ലൂസ് പരേഡും വിവിധ കല പരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.