Breaking News

Trending right now:
Description
 
Nov 22, 2013

രാഗിണിയുടെ സംരക്ഷണത്തില്‍ മിടുക്കനായി റഫീക്ക്‌ തിരികെ നാട്ടില്‍

image

കട്ടപ്പന: 
അച്ഛന്റെയും രണ്ടാനമ്മയുടേയും ക്രൂരപീഡനത്തിനിരയായി വെല്ലൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ ഷെഫീഖ്‌ മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കു ശേഷം രാത്രിയോടെ കട്ടപ്പനയിലെത്തി. 

രാവിലെ വെല്ലൂരില്‍ നിന്ന്‌ വന്ന ഷെഫീഖ്‌ രാത്രിയാണ്‌ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയിലെത്തിയത്‌. തുടര്‍ന്ന്‌ ഷെഫീഖിനെ പരിശോധനകള്‍ക്കുശേഷം വെള്ളിയാഴ്‌ച ചെറുതോണിയിലെ സ്വദര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക്‌ മാറ്റും.

ശിശുക്ഷേമ സമിതിക്കാണ്‌ ഷെഫീക്കിന്റെ സംരക്ഷണ ചുമതല. ചികിത്സ പൂര്‍ണമായെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നുമുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്‌ ഷെഫീക്കിനെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തത്‌. കഴിഞ്ഞ ജൂലൈ പതിനാറിനാണ്‌ പരിക്കുകളോടെ കുമളി ചെങ്കര പുത്തന്‍പുരക്കല്‍ ഷെഫീക്കിനെ കുമളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 20 ശതമാനം മാത്രമായിരുന്നു ഷെഫീഖ്‌ രക്ഷപെടാനുള്ള സാധ്യതയായി ഡോക്‌ടര്‍മാര്‍ പറഞ്ഞിരുന്നത്‌.

തുടര്‍ന്ന്‌ കട്ടപ്പന ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ നിഷാന്ത്‌ പോളിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രപരിചരണമാണ്‌ ഷെഫീഖിന്‌ ജീവന്‍ തിരിച്ചുനല്‍കിയത്‌. ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായാണ്‌ വെല്ലൂരിലേക്ക്‌ പോയത്‌. സാമൂഹ്യക്ഷേമവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ചെലവിലാണ്‌ കുട്ടിയെ ചികിത്സിക്കുന്നത്‌.